കാ​ണം വി​റ്റും ഓ​ണം ഉ​ണ്ണാ​ൻ നാ​ടു​ണ​ർ​ന്നു
Monday, September 9, 2019 10:50 PM IST
ക​ട്ട​പ്പ​ന: മു​റ്റ​ത്തും മ​ന​സി​ലും സ​മൃ​ദ്ധി നി​റ​ച്ച് പൊ​ന്നോ​ണ​മെ​ത്തു​ന്നു. ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ൽ നാ​ടും ന​ഗ​ര​വും തി​ര​ക്കി​ലാ​കും. വ​സ്ത്ര വ്യാ​പാ​ര​ശാ​ല​ക​ളി​ലും ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ​ന​ശാ​ല​ക​ളി​ലും പ​ച്ച​ക്ക​റി​ച്ച​ന്ത​ക​ളി​ലും ഭേ​ദ​പ്പെ​ട്ട തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ര​ണ്ടാം പ്ര​ള​യ​ത്തി​നു​ശേ​ഷം ഓ​ണ​ക്കാ​ല​ത്താ​ണ് വി​പ​ണി​യി​ൽ ഉ​ണ​ർ​വു​ണ്ടാ​യ​ത്. മ​ഴ​യ്ക്കു​ശേ​ഷം കാ​ർ​ഷി​ക​മേ​ഖ​ല​യും ഉ​ണ​ർ​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും ആ​ശ്വാ​സം ന​ൽ​കു​ന്നു. ഏ​ല​ക്കാ വി​ള​വെ​ടു​പ്പ് ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. ഏ​ല​ക്കാ​യ്ക്ക് കി​ലോ​ഗ്രാ​മി​നു ശ​രാ​ശ​രി 2500 മു​ത​ൽ 3000 രൂ​പ വ​രെ വി​ല​യു​ള്ള​തും ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.
ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ന്പ​ൻ ഓ​ഫ​റു​ക​ൾ ന​ൽ​കി വ​സ്ത്ര വ്യാ​പാ​ര​ശാ​ല​ക​ളും ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ​ന​ശാ​ല​ക​ളും വി​പ​ണി​യി​ൽ സ​ജീ​വ​മാ​ണ്. ഓ​രോ പ​ർ​ച്ചേ​സിനും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​മാണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം കാ​ർ അ​ട​ക്ക​മു​ള്ള ബം​ബ​ർ സ​മ്മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി വി​ല​യി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ വ​ർ​ധ​ന​യി​ല്ലെ​ങ്കി​ലും സ​ദ്യ​വ​ട്ട​മൊ​രു​ക്കാ​ൻ ഇ​ത്ത​വ​ണ​യും കൈ​പൊ​ള്ളും.
ത​ക്കാ​ളി കി​ലോ​ഗ്രാ​മി​നു 40 രൂ​പ, പ​യ​ർ-80, ബീ​ൻ​സ്-80, വെ​ണ്ട​ക്ക-40, പ​ച്ച​മു​ള​ക്-60, ക​ത്രി​ക്ക-40, വ​ഴു​ത​ന​ങ്ങ-50, കോ​ളി​ഫ്ള​വ​ർ-40, മു​രി​ങ്ങ​ക്ക-50, പാ​വ​യ്ക്ക-40, പ​ട​വ​ല​ങ്ങ-40, കാ​ബേ​ജ്-40, ക്യാ​ര​റ്റ്-60, വെ​ള്ള​രി​ക്ക-40, ഉ​ള്ളി-50, സ​വോ​ള-40, അ​ച്ചി​ങ്ങ​പ്പ​യ​ർ-80, കി​ഴ​ങ്ങ്-30, മ​ത്ത​ങ്ങ-30, നേ​ന്ത്ര​ക്കാ​യ-50, ഇ​ഞ്ചി-120, മാ​ങ്ങ-100 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ച്ച​ക്ക​റി​വി​ല. പ്ര​ള​യം ഏ​ൽ​പി​ച്ച മാ​ന്ദ്യം പ​ച്ച​ക്ക​റി വി​പ​ണി​യെ വി​ട്ടൊ​ഴി​യു​ന്ന​തേ​യു​ള്ളൂ. മ​ഴ​ക്കാ​ല​ത്ത് നി​ർ​ജീ​വ​മ​മാ​യി​രു​ന്ന വി​പ​ണി ഓ​ണം അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് സ​ജീ​വ​മാ​യ​ത്. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും ഓ​ണം വി​പ​ണി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ച്ച​ക്ക​റി​ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ണ്.