മു​ട്ടം - മ​ല​ങ്ക​ര റോ​ഡ​രി​കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി പാ​ഴ്‌വസ്തു​ക്ക​ൾ
Tuesday, September 10, 2019 11:04 PM IST
മു​ട്ടം: കെ ​എ​സ് ഇ ​ബി യു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ റോ​ഡ​രി​കി​ൽ ത​ള​ളി​യ​ത് നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി ആക്ഷേ​പം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേ​ൻ​മ​യു​ള​ള വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഴ​യ കേ​ബി​ളു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ച​പ്പോ​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ​ഴ​യ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ,കേ​ബി​ളു​ക​ൾ ചു​റ്റി വ​ന്ന വ​ലി​യ​ച​ക്ര​ങ്ങ​ളും മ​റ്റ് പാ​ഴ് വ​സ്തു​ക്ക​ളു​മാ​ണ് റോ​ഡ​രി​കി​ൽ ത​ള​ളി​യ​ത്. മു​ട്ടം മു​ത​ൽ മ​ല​ങ്ക​ര വ​രെ​യു​ള​ള റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലാ​ണ് ഇ​തെ​ല്ലാം കൂ​ടു​ത​ലാ​യി ത​ള​ളി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ത​ള​ളി​യി​രി​ക്കു​ന്ന​തു യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഭീ​ഷ​ണി​യാ​വു​ക​യു​മാ​ണ്. കാ​ൽ​ന​ട​യാ​യും ടൂ ​വീ​ല​റി​ലും ക​ട​ന്നു പോ​കു​ന്ന​വ​രെ​യാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്.

വാ​ഹ​നം വ​രു​ന്പോ​ൾ കാ​ൽ ന​ട യാ​ത്ര​ക്കാ​ർ​ക്കും ടൂ ​വീ​ല​ർ യാ​ത്ര​ക്കാ​ർ​ക്കും റോ​ഡ​രി​കി​ലേ​ക്ക് മാ​റി നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധ​മാ​ണ് ഇ​തെ​ല്ലാം വ്യാ​പ​ക​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ​റ്റം ഭാ​ഗ​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്ക​വേ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

മു​ട്ട​ത്ത് പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ​ബ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് മു​ട്ടം മു​ത​ൽ തൊ​ടു​പു​ഴ വ​രെ​യു​ള​ള ഭാ​ഗ​ത്തെ റോ​ഡ​രി​കി​ലെ പ​ഴ​യ വൈ​ദ്യു​തി കേ​ബി​ളും പ​ഴ​യ വൈ​ദ്യു​തി പോ​സ്റ്റും പൂ​ർ​ണ​മാ​യും മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു.​ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ന് മു​ൻ​പ് ഇ​തി​ന്‍റെ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​ള​യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ജോ​ലി​ക​ൾ ഇ​ട​യ്ക്കുവച്ച് നി​ല​ച്ചി​രു​ന്നു. പി​ന്നീ​ട് പ്ര​ള​യ​ക്കെ​ടു​തി​ക്ക് ശേ​ഷ​മാ​ണ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. ജോ​ലി​ക​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലു​ള​ള പാ​ഴാ​യ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും വ​ലി​യ ച​ക്ര​ങ്ങ​ളും റോ​ഡ​രി​കി​ൽ ത​ള​ളി​യി​ട്ടു​ണ്ട്.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കേ​ബി​ൾ ചു​റ്റി വ​ന്ന വ​ലി​യ ച​ക്ര​ങ്ങ​ൾ ദ്ര​വി​ച്ച് റോ​ഡി​ലേ​ക്കും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ലേ​ക്കു​മാ​ണ് കി​ട​ക്കു​ന്ന​ത്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ളി​ച്ചം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​തു​വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

പു​തി​യ കേ​ബി​ൾ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളെന്ന്

കെഎ​സ്ഇബിക്കുവേ​ണ്ടി പു​തി​യ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളാ​ണ് ചെ​യ്യു​ന്ന​തെ​ന്നും റോ​ഡ​രി​കി​ൽ ത​ള​ളി​യി​രി​ക്കു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യാ​ൻ അ​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​മെ​ന്നും കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.