ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി: ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, September 10, 2019 11:04 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഭീ​ഷ​ണി സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​നു ക​ർ​ശ​ന സു​ര​ക്ഷാ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും പോ​ലീ​സ് മേ​ധാ​വി​ക​ളോ​ട് ഓ​ണ ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തൊ​ടു​പു​ഴ കെ ​എ​സ്ആ​ർ​ടി​സി, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, സി​വി​ൽ സ്റ്റേ​ഷ​ൻ, ധ​ന്വ​ന്ത​രി ബ​സ് സ്റ്റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​വി​ലെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന വൈ​കു​ന്നേ​ര​മാ​ണ് അ​വ​സാ​നി​ച്ച​ത്.