വി​ശു​ദ്ധ മ​ദ​ർതെ​രേ​സ​യു​ടെ തി​രു​നാ​ൾ
Tuesday, September 10, 2019 11:06 PM IST
തൊ​ടു​പു​ഴ: മ​ദ​ർ തെ​രേ​സ ദേവാ​ല​യ​ത്തി​ലെ തി​രു​നാ​ൾ 13,14,15 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 13ന് ​വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, ദി​വ്യ​ബ​ലി, പ്ര​സം​ഗം - ഫാ. ​ക്ലീ​റ്റ​സ് ക​തി​ർ​പ​റ​ന്പി​ൽ. 14ന് ​വൈ​കു​ന്നേ​രം ആ​റി​ന് നൊ​വേ​ന, 6.30ന് ​ദി​വ്യ​ബ​ലി - ഫാ. ​ജോ​ണ്‍​സ​ണ്‍ ഒ​റ്റ​ത്തെ​ങ്ങു​ങ്ക​ൽ. തു​ട​ർ​ന്ന് പാ​യ​സം നേ​ർ​ച്ച. 15ന് ​രാ​വി​ലെ 9.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, 10ന് ​നൊ​വേ​ന - തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ഏ​ബ്ര​ഹാം കാ​ളി​യ​ത്ത്. തു​ട​ർ​ന്ന് ജ്യോ​തി ബ​സാ​റി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജി​ൻ​സ് പു​തു​ശേ​രി​ൽ. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, കൊ​ടി​യേ​റ്റ്, സ​നേ​ഹ വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഓ​ലി​ക്ക​ര അ​റി​യി​ച്ചു.

ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്
ര​ണ്ട് പേ​ർ​ക്ക് പ​രിക്ക്

അ​റ​ക്കു​ളം:​പി​ക്ക​പ്പ് ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രിക്ക്. കാ​ഞ്ഞാ​ർ ഞ​ര​ളം​പു​ഴ ന​ട്ടാ​ർ​വാ​ഴ​യി​ൽ ജോ​യ​ൽ ജോ​സ് (21), സ​ഹോ​ദ​ര​ൻ ജോ​യ്സ് (18) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും തൊ​ടു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം.
മ​റ്റൊ​രു​വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു വ​രു​ന്ന​തി​നി​ടെ ബൈ​ക്ക് പി​ക്ക​പ്പി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.