ജി​ബി​ന് ഓ​ണ​ക്കോ​ടി​യു​മാ​യി അ​ടി​മാ​ലി ബി​ആ​ർ​സി
Tuesday, September 10, 2019 11:06 PM IST
രാ​ജാ​ക്കാ​ട്: രോ​ഗം​ബാ​ധി​ച്ച് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​തെ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്താ​ൽ വീ​ട്ടി​ലി​രു​ന്നു​ പ​ഠി​ക്കു​ന്ന ജി​ബി​ൻ അ​ജി​ക്ക്, വീ​ട്ടി​ൽ ഓ​ണ​ക്കോ​ടി​യു​മാ​യെ​ത്തി ഓ​ണാ​ഘോ​ഷം ഒ​രു​ക്കി അ​ടി​മാ​ലി ബി​ആ​ർ​സി​യി​ലെ അ​ധ്യാ​പ​ക​ർ. ജി​ബി​നൊ​പ്പം അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി​യും ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചും ഒ​രു​ദി​വ​സം ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്.
രാ​ജാ​ക്കാ​ട് മ​മ്മ​ട്ടി​ക്കാ​നം നെ​ല്ലി​ക്കു​ന്നേ​ൽ ലീ​ലാ​മ്മ​യു​ടെ മ​ക​ൻ എ​ല്ലു​ക​ൾ പൊ​ടി​യു​ന്ന അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച ജി​ബി​ൻ അ​ജി സ്കൂ​ളി​ൽ പോ​കു​ന്നി​ല്ലെ​ങ്കി​ലും പ​ഴ​യ​വി​ടു​തി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഒ​രു​ദി​വ​സം പോ​ലും വി​ദ്യാ​ർ​ഥി​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ധ്യാ​പ​ക​ർ വീ​ട്ടി​ലെ​ത്തി​യാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​പ്പോ​ഴും ജി​ബി​ൻ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​മാ​ലി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങാ​തി​ക്കൂ​ട്ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ട്ടി​ലെ​ത്തി ഓ​ണം ആ​ഘോ​ഷി​ച്ച​ത്.
ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ശോ​ഭ​ന രാ​മ​ൻ​കു​ട്ടി എ​ന്നി​വ​രും എ​ത്തി. ബി​ആ​ർ​സി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഗം​ഗാ​ധ​ര​ൻ, ബി​പി​ഒ ഷാ​ജി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.