ബാ​റി​ൽ ആ​ക്ര​മ​ണം: ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി ; മ​ദ്യം ന​ൽ​കാ​ത്ത​ത് പ്ര​കോ​പ​ന കാ​ര​ണം
Saturday, September 14, 2019 10:40 PM IST
തൊ​ടു​പു​ഴ: മ​ദ്യ​നി​രോ​ധ​ന ദി​വ​സം ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ മു​ത​ല​ക്കോ​ടം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് കൊ​ല്ല​പ്പി​ള്ളി, പ്രസിഡന്‍റ് ജി​ത്തു ജോ​യി, ലി​ജോ ജോ​സ്, ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​വ​ർ​ച്ച​യ്ക്കും കൈ​യേ​റ്റ​ത്തി​നു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ മാ​ത്യൂ​സ് കൊ​ല്ല​പ്പി​ള്ളി, ജി​ത്തു ജോ​യി എ​ന്നി​വ​രെ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി.

തൊ​ടു​പു​ഴ -ഇ​ടു​ക്കി റോ​ഡി​ലെ സി​സി​ലി​യ ഹോ​ട്ട​ലി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ക്ര​മം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘം വാ​തി​ലി​ൽ ത​ട്ടി വി​ളി​ച്ച് മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​സ​മ​യം മ​ദ്യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് റി​സ​പ്ഷ​നി​സ്റ്റ് ടോ​ണി അ​റി​യി​ച്ചു. മ​ദ്യം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നാ​ലം​ഗ സം​ഘം ടോ​ണി​യെ ത​ള്ളി മാ​റ്റി ഹോ​ട്ട​ലി​ലേ​ക്കു ക​യ​റു​ക​യും തു​ട​ർ​ന്ന് വ​ള​ഞ്ഞു​വ​ച്ചു മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. ഇ​തി​നി​ടെ ടോ​ണി​യു​ടെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണം പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്തു.

ഹോ​ട്ട​ലി​ലെ ആ​വ​ശ്യ​ത്തി​നാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന 22,000 രൂ​പ അ​പ​ഹ​രി​ച്ചെ​ന്നാ​ണ് ബാ​ർ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യ​ത്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് മാ​ത്യൂ​സ് കൊ​ല്ല​പ്പ​ള്ളി ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ൻ​പ​തി​ന് തൊ​ടു​പു​ഴ​യി​ലെ തി​യ​റ്റ​ർ കോം​പ്ല​ക്സി​ൽ തി​യ​റ്റ​ർ ജീ​വ​ന​ക്കാ​രെ മാ​ത്യൂ​സ് കൊ​ല്ല​പ്പി​ള്ളി ഉ​ൾ​പ്പെ​ട്ട സം​ഘം മ​ർ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. നേ​ര​ത്തെ കെഎസ്‌യു​ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മാ​ത്യൂ​സ് കൊ​ല്ല​പ്പ​ള്ളി ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് ഡി​വൈ​എ​ഫ്ഐ​യി​ൽ ചേ​ർ​ന്ന​ത്.