തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ്: ന​ഗ​ര​ത്തി​ലെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ പാ​ളു​ന്നു
Saturday, September 14, 2019 10:40 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് ടൗ​ണി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ക​ട്ടെ ഇ​തോ​ടെ ജോ​ലി ഭാ​ര​വും ഏ​റി.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ർ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യ്ക്ക് അ​യ​ച്ച ഫ​യ​ലി​ൽ ഒ​രു വ​ർ​ഷം ആ​കാ​റാ​യി​ട്ടും തീ​രു​മാ​നം ആ​യി​ട്ടി​ല്ല. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ൽ​ക്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യ്ക്ക് ആ​വ​ശ്യ​മു​ള്ള ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പു​തു​താ​യി 20 പേ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ടും ന​ൽ​കി. പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചാ​ൽ അ​വ​ർ​ക്ക് വേ​ത​ന​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ സാ​ന്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡ​യ​റ​ക്ട​ർ വീ​ണ്ടും ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ല.

ന​ഗ​ര​സ​ഭ​യി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് നി​ല​വി​ൽ 20 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും 14 താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​ണു​ള്ള​ത്. എ ​ഗ്രേ​ഡി​ലു​ള്ള ന​ഗ​ര​സ​ഭ​യാ​യ​തി​നാ​ൽ ശൂ​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്ത​ന​ങ്ങ​ൾ​ക്ക് 60 തൊ​ഴി​ലാ​ളി​ക​ളു​ടെ​യെ​ങ്കി​ലും സേ​വ​നം ഉ​ണ്ടാ​വ​ണം. ന​ഗ​ര​സ​ഭ​യു​ടെ സാ​ന്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ല​ഭി​ച്ചാ​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ർ തീ​രു​മാ​നം കൈ​ക്കൊ​ള്ളും.

ന​ഗ​ര​സ​ഭ​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം എ​ടു​ത്ത് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ചു വേ​ണം റി​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റാ​ൻ.

എം​പ്ലോ​യ്മെ​ന്‍റ് വ​ഴി നി​യ​മി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ് താ​ൽ​ക്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ. ഇ​വ​രി​ൽ എ​ട്ടു പേ​ർ എ​ട്ട് വ​ർ​ഷ​മാ​യും ആ​റു തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്ന് വ​ർ​ഷ​മാ​യും സ്ഥി​രം നി​യ​മ​നം ല​ഭി​ക്കാ​തെ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ൾ അം​ഗീ​കാ​രം ല​ഭി​ച്ച ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​മാ​ണ് ഇ​പ്പോ​ഴും ന​ഗ​ര​സ​ഭ​യി​ലു​ള്ള​ത്.

മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലു​ള​ള എ ​ഗ്രേ​ഡ് ന​ഗ​ര​സ​ഭ​ക​ളി​ൽ 50, 60 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥി​രം ത​സ്ഥി​കയ്​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​സ്തൃ​തി ഏ​റെ​യു​ള്ള​തും മി​ക​ച്ച നി​ല​വാ​ര​വു​മു​ള്ള തൊ​ടു​പു​ഴ​യി​ൽ ഇ​വ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​ണ്. അ​തി​നാ​ൽ ഓ​ട ശു​ചി​യാ​ക്ക​ലും മ​റ്റും സ​മ​യ​ത്ത് ന​ട​ക്കാ​റി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഓ​ട​ക​ളി​ൽ നി​ന്നും കോ​രു​ന്ന മാ​ലി​ന്യം പോ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.