കു​ണ്ടും​ കു​ഴി​യു​മാ​യ റോ​ഡ് താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി നാ​ട്ടു​കാ​ർ
Sunday, September 15, 2019 10:33 PM IST
തൊ​ടു​പു​ഴ: കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് ഗ​താ​ഗ​തം ദു​ഷ്കര​മാ​യ റോ​ഡ് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന കാ​രി​ക്കോ​ട്-​തെ​ക്കു​ഭാ​ഗം-​അ​ഞ്ചി​രി റോ​ഡി​ൽ ക​ല്ലാ​നി​ക്ക​ൽ സ്കൂ​ൾ ജം​ഗ്ഷ​ൻ, തെ​ക്കും​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ഴി​ക​ളി​ലാ​ണ് പാ​റ​മ​ക്കി​ട്ട് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം അ​തീ​വ ദു​ഷ്കര​മാ​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചെ​റു വാ​ഹ​ന​ങ്ങ​ളും കു​ഴി​ക​ളി​ൽ​ച്ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് റോ​ഡി​ൽ പാ​റ​മ​ക്ക് നി​ര​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണ് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ബ​സ് സ​ർ​വീ​സു​ക​ൾ പോ​ലും നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.

ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല ദീ​പു, ഡി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്.​ച​ന്ദ്ര​ശേ​ഖ​ര പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി​യ​ത്.