കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Sunday, September 15, 2019 10:33 PM IST
അ​ടി​മാ​ലി: മൂ​ന്നാ​റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ കൊ​ച്ചി- ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ഓ​ണാ​വ​ധി പ്ര​മാ​ണി​ച്ച് ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് മൂ​ന്നാ​റി​ലേ​ക്കെ​ത്തു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് സ​ഞ്ചാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​യി​ട​ത്തും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​റ്റ​വ​രി​യാ​യി ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വാ​ഹ​ന​ങ്ങ​ൾ കു​രു​ങ്ങി കി​ട​ക്കു​ന്ന​ത്.
നേ​ര്യ​മം​ഗ​ലം മു​ത​ൽ മൂ​ന്നാ​ർ വ​രെ​യു​ള്ള പ​ല​ഭാ​ഗ​ങ്ങ​ളി​ലും കി​ലോ​മീ​റ്റ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പ്പെ​ടു​ന്നു. ഇ​തു പ​ല​പ്പോ​ഴും വാ​ഹ​ന​യാ​ത്രി​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​നും കൈ​യാ​ങ്ക​ളി​ക്കും ഇ​ട​യാ​ക്കു​ന്നു.
ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ ആ​ന​വി​ര​ട്ടി​യി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു പോ​ലീ​സി​നെ നി​യോ​ഗി​ച്ചാ​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​രു​ദി​ശ​ക​ളി​ലേ​ക്കും ക​ട​ത്തി​വി​ടാ​ൻ സാ​ധി​ക്കും.
അ​ടി​ക്ക​ടി ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് മൂ​ന്നാ​റി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര​ത്തേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.