ദേ​ശീ​യ​പാ​ത​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 89 പേ​ർ​ക്ക് പ​രി​ക്ക്
Sunday, September 15, 2019 10:33 PM IST
മു​ണ്ട​ക്ക​യം: കെ ​എ​സ് ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂട്ടിയിടിച്ച് 89 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ 21 പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ആ​നി​ക്കാ​ട് സ്വ​ദേ​ശി മാ​ത്യു (45), ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ളാ​യ ബി​ൻ​സി (28), പ്ര​സ​ന്ന​ൻ (51), സ​ഞ്ജ​യ് (20), അ​മൃ​ത(18), പെ​രു​മാ​ൾ (61) സു​നി​ൽ (40), അ​ഭി​ലാ​ഷ് (40), ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ മ​ഹേ​ഷ് (36), ടി​ൻ (20), വ​ണ്ടി​പെ​രി​യാ​ർ സ്വ​ദേ​ശി​നി ത​ങ്ക​മ്മ (70), അ​ജി​ത (41), റെ​ജി ചാ​ക്കോ (24), ഉ​പ്പു​ത​റ സ്വ​ദേ​ശി​നി എ​മി (19), മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി മേ​ബി​ൾ (28), തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി​ക​ളാ​യ മും​താ​സ് (48), ലീ​ല (56),റാ​ജി​ത (22) ക​ല്ലാ​ർ സ്വ​ദേ​ശി​നി സ്വ​പ്ന (22), വാ​ഴൂ​ർ സ്വ​ദേ​ശി​നി ശാ​ന്ത​മ്മ (67), കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി അ​ജി​ത (40) എ​ന്നി​വ​രാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
അ​ഞ്ചി​ലി​പ്പ വ​ട​ക്കേ​നാ​ത്ത് ജെ​യിം​സ്, ഭാ​ര്യ ത്രേ​സ്യ​മ്മ എ​ന്നി​വ​രെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​പ്പെ​ട്ട​വ​രെ ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​തു​വ​ഴി​വ​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​മാ​ണ് മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്, കാ​ഞ്ഞി​ര​പ്പ​ള്ളി 26-ാം മൈ​ൽ മേ​രി​ക്വീ​ൻ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വേ​ല​നി​ലം സ്വ​ദേ​ശി സു​ബി മൈ​ക്കി​ൾ (29), കു​മ​ളി സ്വ​ദേ​ശി ടി​നി ചാ​ക്കോ (24), രാ​മ​ക്ക​ൽ​മേ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ (55), ആ​ര്യ രാ​ജ​ൻ (18), സി​സ്റ്റ​ർ മ​രി​യ എ​സ്എ​സ് (74) എ​ന്നി​വ​ർ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ​ന​ൽ​കി വി​ട്ട​യ​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.15-ന് ​കൊ​ട്ടാ​ര​ക്ക​ര- ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ 31-ാംമൈ​ലി​നു​സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ട്ട​പ്പ​ന​യി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പോ​യ കെ ​എ​സ് ആ​ർ​ടി​സി ബ​സ്, മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നും ക​ട്ട​പ്പ​ന​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്വ​കാ​ര്യ ബ​സി​ന്‍റെ സീ​റ്റു​ക​ൾ ഇ​ള​കി വേ​ർ​പെ​ട്ടു. ഇ​രു ബ​സു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന, ഫ​യ​ർ ഫോ​ഴ്സ് വാ​ഹ​ന​വും ജെ​സി​ബി​യും ഉ​പ​യോ​ഗി​ച്ച് ര​ണ്ടു​വ​ശ​ങ്ങ​ളി​ലും നി​ന്നും ബ​സു​ക​ൾ വ​ലി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മു​ണ്ട​ക്ക​യം സി​ഐ വി. ​ഷി​ബു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.