എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് സൊ​സൈ​റ്റി പ്ര​തി​ഭ​ാസം​ഗ​മം ന​ട​ത്തി
Sunday, September 15, 2019 10:35 PM IST
ക​ട്ട​പ്പ​ന: എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും പ്ര​തി​ഭാ സം​ഗ​മ​വും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി.​ഡി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സൊ​സൈ​റ്റി​യു​ടെ പ​രി​ധി​യി​ലു​ള്ള ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ നി​ന്നു എ​സ് എ​സ് എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ
മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 403 കു​ട്ടി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും മൊ​മ​ന്േ‍​റാ​യും ന​ൽ​കി ആ​ദ​രി​ച്ചു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഇ​ടു​ക്കി രൂ​പ​താ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ, ഇ​ടു​ക്കി സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ഷേ​ർ​ളി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.
സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ്, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി​ൽ, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, സൊ​സൈ​റ്റി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ജി ജോ​ർ​ജ്, ജോ​സ​ഫ് മാ​ത്യു, കെ.​ജെ. വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.