മു​ൻ​സി​ഫ് കോ​ട​തി ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, September 15, 2019 10:35 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മു​ൻ​സി​ഫ് കോ​ട​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10-ന് ​ഹൈ​ക്കോ​ട​തി ജ​ഡ്ജി പി. ​ഉ​ബൈ​ദ് നി​ർ​വ​ഹി​ക്കും. ജി​ല്ലാ ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ടു​ക്കി​യി​ലെ ആ​റാ​മ​ത്തെ മു​ൻ​സി​ഫ് കോ​ട​തി​യാ​ണ് അ​ടി​മാ​ലി​യി​ലേ​ത്. തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, ഇ​ടു​ക്കി, പീ​രു​മേ​ട്, ദേ​വി​കു​ളം മു​ൻ​സി​ഫ് കോ​ട​തി​ക​ളാ​ണ് മ​റ്റു​ള്ള​വ.
ദേ​വി​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന മ​ന്നാ​ങ്ക​ണ്ടം, വെ​ള്ള​ത്തൂ​വ​ൽ, കു​ഞ്ചി​ത്ത​ണ്ണി, ആ​ന​വി​ര​ട്ടി, പ​ള്ളി​വാ​സ​ൽ എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ സി​വി​ൽ കേ​സു​ക​ൾ ഇ​നി​മു​ത​ൽ അ​ടി​മാ​ലി​യി​ലെ പു​തി​യ മു​ൻ​സി​ഫ് കോ​ട​തി​യി​ലാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
അ​ടി​മാ​ലി ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് കോ​ട​തി താ​ൽ​കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ടി​മാ​ലി മ​ജി​സ്ട്രേ​റ്റ് ടി.​കെ. അ​നി​രു​ദ്ധ​ൻ, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​ഡി​ഡ​ന്‍റ് റെ​ജി മാ​ത്യു, സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ കെ.​ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.