ഗൃ​ഹ​നാ​ഥ​ൻ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, September 16, 2019 12:42 AM IST
തൊ​​ടു​​പു​​ഴ: ഗൃ​​ഹ​​നാ​​ഥ​​നെ വീ​​ടി​​നു​​ള്ളി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ക​​രി​​മ​​ണ്ണൂ​​ർ കു​​റു​​ന്പാ​​ല​​മ​​റ്റം ല​​ക്ഷം​​വീ​​ട് കോ​​ള​​നി​​യി​​ൽ സ​​ജീ​​വ​​നെ​(39)​യാ​​ണ് വീ​​ടി​​ന്‍റ ഹാ​​ളി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഭാ​​ര്യ സ്നേ​​ഹ​​യും ര​​ണ്ടു മ​​ക്ക​​ളും ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ടു​​ക്കി ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ വീ​​ട്ടി​​ലേ​​ക്കു പോ​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഓ​​ണ​​ത്തി​​നു ത​​ലേ ദി​​വ​​സം സ​​ജീ​​വ​​നെ വി​​ളി​​ച്ച​​പ്പോ​​ൾ അ​​ടു​​ത്ത ദി​​വ​​സം എ​​ത്താ​​മെ​​ന്ന് അ​​റി​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും എ​​ത്തി​​യി​​ല്ല. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഇ​​വ​​ർ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ വീ​​ട് അ​​ക​​ത്തു​നി​​ന്നു കു​​റ്റി​​യി​​ട്ട നി​​ല​​യി​​ലാ​​യി​​രു​​ന്നു. തു​​റ​​ന്നു​കി​​ട​​ന്ന ജ​​ന​​ൽ​വ​​ഴി മ​​ക​​നെ അ​​ക​​ത്തു​​ക​​യ​​റ്റി​​യ​​പ്പോ​​ഴാ​​ണ് ഹാ​​ളി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ക​​രി​​മ​​ണ്ണൂ​​ർ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ഹൃ​​ദ​​യാ​​ഘാ​​ത​​മാ​ണു മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​ന്നു ഇ​​ൻ​​ക്വ​​സ്റ്റി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​ന​​ൽ​​കും. മക്കൾ: നന്ദക്, നീരജ്