വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു; മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു
Monday, September 16, 2019 10:28 PM IST
തൊ​ടു​പു​ഴ: ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്ന ന​ഗ​ര​സ​ഭ ആ​ധു​നി​ക പൊ​തു ശ്മ​ശാ​ന​ത്തി​ലെ ഫ​ർ​ണ​സി​ന്‍റെ മോ​ട്ടോ​ർ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ ഫ​ർ​ണ​സി​ന്‍റെ ബ്ലോ​വ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന അ​ഞ്ച് എ​ച്ച്പി​യു​ടെ മോ​ട്ടോ​ർ ക​ത്തി​പ്പോ​കു​ക​യാ​യി​രു​ന്നു.
മോ​ട്ടോ​ർ പ്ര​വ​ർ​ത്ത​ന​ശൂ​ന്യ​മാ​യ​തോ​ടെ പാ​തി ദ​ഹി​പ്പി​ച്ച മൃ​ത​ദേ​ഹം ഫ​ർ​ണ​സി​നു​ള്ളി​ൽ കു​ടു​ങ്ങി.
മൃ​ത​ദേ​ഹം പാ​തി​യോ​ളം ദ​ഹി​പ്പി​ച്ച​തി​നാ​ൽ മ​റ്റൊ​രു ഫ​ർ​ണ​സി​ലേ​ക്ക് മാ​റ്റാ​നും ക​ഴി​ഞ്ഞി​ല്ല.
ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഫ​ർ​ണ​സ് സ്ഥാ​പി​ച്ച ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭി​ച്ചി​ല്ല. ഇ​ന്ന​ലെ രാ​വി​ലെഇ​വ​ർ എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കുക യായിരുന്നു.
കെഎ​സ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. രാ​വി​ലെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.