വെ​ളു​ത്തു​ള്ളി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു
Monday, September 16, 2019 10:30 PM IST
മ​റ​യൂ​ർ: കേ​ര​ള​ത്തി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി വി​ള​ക​ളു​ടെ കേ​ന്ദ്ര​മാ​യ കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട ഭാ​ഗ​ങ്ങ​ളി​ൽ വെ​ളു​ത്തു​ള്ളി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. കാ​ന്ത​ല്ലൂ​രി​ൽ വി​ള​വെ​ടു​ത്ത ഒ​ന്നാം​ത​രം വെ​ളു​ത്തു​ള്ളി​ക്ക് കി​ലോ​ഗ്രാ​മി​ന് 200 രൂ​പ ല​ഭി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ക​ന്ത​ല്ലൂ​രി​ലെ നാ​രാ​ച്ചി പെ​രൂ​മ​ല, കീ​ഴാ​ന്തൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.
വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും ഓ​ണ​ക്കാ​ല​ത്തേ​ക്കൂ​ള്ള സം​ഭ​ര​ണം ഹോ​ർ​ട്ടി​കോ​ർ​പ് ആ​രം​ഭി​ക്കാ​ത്ത​തും പെ​രി​യ​വ​ര​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കൂ​ന്ന​തി​നാ​ലും വി​ള​വു​മാ​യി ആ​ദ്യ​ലോ​റി ത​മി​ഴ്നാ​ട്ടി​ലേ മേ​ട്ടു​പ്പാ​ള​യം മാ​ർ​ക്ക​റ്റി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​യ​ത്. കാ​ന്ത​ല്ലൂ​ർ വെ​ളു​ത്തു​ള്ളി​ക്ക് തൈ​ല​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ലെ വ​ടു​ക്വെ​ട്ടി, മേ​ട്ടു​പ്പാ​ള​യം മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.
മാ​ർ​ക്ക​റ്റി​ലെ അ​ഞ്ചു​ശ​ത​മാ​നം ക​മ്മീ​ഷ​നും വാ​ഹ​ന​ത്തി​ന്‍റെ​യും കൂ​ലി​യും ക​ഴി​ഞ്ഞാ​ൽ 180 രൂ​പ​യോ​ളം ല​ഭി​ക്കൂ​ന്ന​തി​നാ​ൽ ലാ​ഭ​ക​ര​മാ​ണെ​ന്ന് ക​ർ​ഷ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഓ​ണ​കാ​ല​ത്ത് 60 രൂ​പ​മു​ത​ൽ 90 രൂ​പ മാ​ത്ര​മാ​ണ് കാ​ന്ത​ല്ലൂ​രി​ലെ ക​ർ​ഷ​ക​ർ​ക്ക് വി​ല ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്ക​ൾ ഇ​ര​ട്ടി വി​ല​ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.​പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ നി​ല​വി​ൽ 260 രൂ​പ​വ​രെ വി​ല ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ഇ​ൻ​ഹേ​ലി​യം ഗാ​ർ​ലി​ക്ക്, റെ​ഡ് ഇ​ൻ​ഹേ​ലി​യം ഗാ​ർ​ലി​ക്ക് എ​ന്നി​വ​യാ​ണ് കാ​ന്ത​ല്ലൂ​രി​ൽ കൃ​ഷി ചെ​യ്തു​വ​രു​ന്ന വെ​ളു​ത്തു​ള്ളി ഇ​ന​ങ്ങ​ൾ. ഇ​വ​യെ മേ​ട്ടു​പാ​ള​യം പൂ​ട് സിം​ഗ​പ്പൂ​ർ പൂ​ട് എ​ന്നി​ങ്ങ​നെ പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്നു. മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ൽ ലാ​ഭ​ത്തി​ലു​ള്ള ഏ​ക കൃ​ഷി​യാ​ണ് വെ​ളു​ത്തു​ള്ളി. വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും വി​പ​ണി​യി​ലെ​ത്താ​ൻ പ​ത്തു​ദി​വ​ത്തോ​ളം വേ​ണ്ടി​വ​രും.
വി​ള​വെ​ടു​ക്കു​ന്ന​വ തോ​ട്ട​ത്തി​ൽ​ത​ന്നെ പു​ത​യി​ടും (ഇ​ല​യോ​ടു​കൂ​ടി കൂ​ട്ടി​യ​ടു​ക്കി വ​ക്കു​ന്ന​ത്). ഉ​ണ​ങ്ങി​യ​ശേ​ഷം ത​ണ്ട് മു​റി​ച്ചു​ക​ള​ഞ്ഞാ​ണ് വി​ൽ​ക്കാ​നാ​യി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ന്ന​ത്.