പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Monday, September 16, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​റു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്നു. ഓ​ർ​മ​മ​ര​ത്ത​ണ​ലി​ൽ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ 200 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. 1964 മു​ത​ൽ 1970 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴു ബാ​ച്ചു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഏ​ഴ് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടാ​ണ്പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ചെ​യ​ർ​മാ​ൻ ജി. ​ഫി​ലി​പ്പോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജി. വാ​സു​പ്പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ൻ അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കേ​ര​ള ഫോ​ക്ക്ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ സി.​ജെ. കു​ട്ട​പ്പ​ന്‍റെ നാ​ട​ൻ പാ​ട്ടു​ക​ൾ ഉ​ൾ​പ്പ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​വി​യ​ര​ങ്ങും ന​ട​ന്നു. കെ.​കെ. സു​കു​മാ​ര​ൻ, സി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, പു​ഷ്ക​ര​ൻ, അ​ബ്ദു​ൾ സ​ലാം, പി.​സി. തോ​മ​സ്, കാ​ഞ്ചി​യാ​ർ രാ​ജ​ൻ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ടി.​എം. ജോ​ണ്‍, കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.