ക​ട്ട​പ്പ​ന​യി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം നി​ല​വി​ൽ വ​ന്നു
Monday, September 16, 2019 10:30 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ടൗ​ണി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം നി​ല​വി​ൽ​വ​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ഏ​ല​പ്പാ​റ റൂ​ട്ടി​ലൂ​ടെ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കേ​ണ്ട കെ ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വീ​സ് ബ​സു​ക​ൾ ഡി​വൈ​എ​സ്പി ഓ​ഫീ​സ് റോ​ഡി​ലൂ​ടെ ക​യ​റി സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​നു മു​ന്നി​ലൂ​ടെ സ്കൂ​ൾ ജം​ഗ്ഷ​ൻ​വ​ഴി പോ​ക​ണം. ഇ​ടു​ക്കി റൂ​ട്ടി​ലൂ​ടെ പോ​കേ​ണ്ട ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പ​ള്ളി​ക്ക​വ​ല​യി​ൽ​നി​ന്നും ഡി​ഇ​ഒ ഓ​ഫീ​സ് വ​ഴി ഇ​ടു​ക്കി​ക്ക​വ​ല ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ മെ​യി​ൻ റോ​ഡി​ൽ ക​യ​റി ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞു​പോ​ക​ണം.
ചെ​റു​തോ​ണി, അ​ടി​മാ​ലി ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ ഡി​വൈ​എ​സ്പി ഓ​ഫീ​സ് വ​ഴി ഗു​രു​മ​ന്ദി​രം റോ​ഡി​ലൂ​ടെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം. ത​ങ്ക​മ​ണി റൂ​ട്ടി​ലൂ​ടെ പോ​കേ​ണ്ട ബ​സു​ക​ളും സെ​ൻ്ട്ര​ൽ ജം​ഗ്്ഷ​ൻ​വ​ഴി പോ​ക​ണം.
നെ​ടു​ങ്ക​ണ്ടം, കു​മ​ളി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ട​ശേ​രി ജം​ഗ്്ഷ​നി​ൽ​നി​ന്നും തി​രി​ഞ്ഞ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്ക​ണം. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ഷ​ട്ടി​ൽ സ​ർ​വീ​സ് ബ​സു​ക​ൾ അ​ശോ​ക - സെ​ൻ്ട്ര​ൽ ജം​ഗ്്ഷ​ൻ വ​ഴി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വ​ഴി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്ക​ണം.
അ​ശോ​ക​ക്ക​ല​യി​ൽ വൈ​ദ്യു​തി​ബോ​ർ​ഡ് ഓ​ഫീ​സി​നു മു​ന്നി​ലു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. വ​ണ്‍​വേ റോ​ഡു​ക​ളാ​യ ഗു​രു​മ​ന്ദി​രം - സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, സെ​ൻ​ട്ര​ൽ ജം​ഗ്്ഷ​ൻ - ഇ​ട​ശേ​രി ജം​ഗ്ഷ​ൻ, സെ​ൻ​ട്ര​ൽ ജം​ഗ്്ഷ​ൻ - ചേ​ന്നാ​ട്ടു​മ​റ്റം ജം​ഗ്ഷ​ൻ, ടി​ബി ജം​ഗ്്ഷ​ൻ, ട്ര​ഷ​റി ജം​ഗ്ഷ​ൻ, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് - പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡു​ക​ളി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് പാ​ടി​ല്ല.