ബ​​സി​​ന​​ടി​​യി​​ൽ​​പെ​​ട്ട് മ​​രി​​ച്ച വ​​യോ​​ധി​​ക​​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന്
Monday, September 16, 2019 11:31 PM IST
തൊ​​ടു​​പു​​ഴ: ബ​​സി​​ന​​ടി​​യി​​ൽ​​പെ​​ട്ട് മ​​രി​​ച്ച വ​​ണ്ട​​മ​​റ്റം ചെ​​റു​​തോ​​ട്ടി​​ൻ​​ക​​ര ച​​ക്കു​​ങ്ക​​ൽ പ​​രേ​​ത​​നാ​​യ ചാ​​ക്കോ​​യു​​ടെ മ​​ക​​ൾ മേ​​രി (82)യു​​ടെ സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് വ​​ണ്ട​​മ​​റ്റം സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ മു​​ത​​ല​​ക്കോ​​ടം സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മേ​​രി ച​​വി​​ട്ടു​​പ​​ടി​​യി​​ൽ നി​​ന്നി​​റ​​ങ്ങു​​ന്ന​​തി​​നു മു​​ൻ​​പ് ബ​​സ് മു​​ന്നോ​​ട്ടെ​​ടു​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് പി​​ന്നി​​ലെ ട​​യ​​റി​​ന​​ടി​​യി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ൻ ത​​ന്നെ നാ​​ട്ടു​​കാ​​ർ മു​​ത​​ല​​ക്കോ​​ട​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​ഭ​​വ​​ത്തി​​ൽ സ്വ​​കാ​​ര്യ ബ​​സ് ജീ​​വ​​ന​​ക്കാ​​ർ​​ക്കെ​​തി​​രേ മ​​നഃ​​പൂ​​ർ​​വ​​മ​​ല്ലാ​​ത്ത ന​​ര​​ഹ​​ത്യ​​യ്ക്കു കേ​​സെ​​ടു​​ത്തു.