ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ൽ; വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി
Tuesday, September 17, 2019 10:28 PM IST
മൂ​ന്നാ​ർ: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ആ​രം​ഭി​ച്ച ടൈ​ൽ​സ് പ​തി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.

മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഇ​രു​ട്ടു​കാ​നം മു​ത​ൽ മൂ​ന്നാ​ർ ടൗ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 30 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ടാ​റിം​ഗി​നും ടൈ​ൽ​സ് പ​തി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളാ​ണ് ന​ട​ത്താ​നു​ള്ള​ത്. ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും ദേ​ശീ​യ​പാ​ത വ​കു​പ്പ് ജോ​ലി​ക​ൾ താ​മ​സി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഉ​പ​ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​രാ​ണ് ജോ​ലി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​ത്. പ​ഴ​യ​മൂ​ന്നാ​ർ മു​ത​ൽ മൂ​ന്നാ​ർ ടൗ​ണ്‍​വ​രെ​യു​ള്ള മൂ​ന്നു​കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ടൈ​ൽ പ​തി​പ്പി​ക്ക​ൽ മൂ​ന്നു​മാ​സം മു​ന്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ൽ ടൈ​ലു​ക​ൾ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​ക്കു​ന്നു.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മൂ​ന്നാ​റി​നെ ക​ര​ക​യ​റ്റാ​ൻ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും വ്യാ​പാ​രി​ക​ളും ശ്ര​മം തു​ട​രു​ന്പോ​ൾ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ തി​രി​ച്ച​ടി​യാ​കു​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ പ​ല റി​സോ​ർ​ട്ടു​ക​ളും പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്.

ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു തൊ​ഴി​ലാ​ളി​ക​ളെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​ക​യാ​ണ്. പൂ​ജ അ​വ​ധി​ക്ക് മു​ന്പാ​യി റോ​ഡു​ക​ൾ ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ വ്യാ​പാ​ര​മേ​ഖ​ല​യും സ്തം​ഭി​ക്കും.