ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നു ഗു​ര​ത​ര പ​രി​ക്ക്
Tuesday, September 17, 2019 10:28 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ ബി​എ​ൽ റാ​മി​നു​സ​മീ​പം ബൈ​ക്കി​ൽ ജി​പ്പി​ടി​ച്ച് ആ​ദി​വാ​സി യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ചി​ന്ന​ക്ക​നാ​ൽ ടാ​ങ്ക് കു​ടി​യി​ലെ സെ​ൽ​വ​കു​മാ​ർ (19) നാ​ണ് പ​രി​ക്കേ​റ്റ​ത്. യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ സെ​ൽ​വ​കു​മാ​ർ രാ​വി​ലെ ബൈ​ക്കി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും വ​ന്ന സ​മീ​പ​വാ​സി​യു​ടെ ജീ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ നാ​ട്ടു​കാ​ർ ശാ​ന്ത​ൻ​പാ​റ​യി​ലും തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​യി​ലെ പ​രി​ക്ക് മാ​ര​ക​മാ​യ​തി​നാ​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടാ​ങ്ക്കു​ടി​യി​ലെ കു​മാ​ര​സാ​മി - രാ​ജാ​ത്തി ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​ണ് സെ​ൽ​വ​കു​മാ​ർ.