20 ലിറ്റർ വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Tuesday, September 17, 2019 10:28 PM IST
ഉ​പ്പു​ത​റ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 20 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഡ്രൈ​വ​റെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ​ചെ​യ​തു. കു​മ​ളി ചെ​ങ്ക​ര എ​ച്ച്എം​എ​ൽ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ നാ​ഗ​രാ​ജ് (30) ആ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.40-ന് ​പി​ടി​യി​ലാ​യ​ത്. ഉ​പ്പു​ത​റ ബൈ​പാ​സ് റോ​ഡി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു​സ​മീ​പം പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നാ​ഗ​രാ​ജ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ​ത്. ഒ​രു ലി​റ്റ​റി​ന്‍റെ 20 കു​പ്പി മ​ദ്യ​മാ​ണ് ഉ​പ്പു​ത​റ​യി​ലെ വി​ദേ​ശ​മ​ദ്യ​ശാ​ല​യി​ൽ​നി​ന്നു വാ​ങ്ങി​യ​ത്. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
ഉ​പ്പു​ത​റ എ​സ്ഐ ചാ​ർ​ലി തോ​മ​സ്, എ​സ് സി​പി​ഒ​മാ​രാ​യ ജാ​ഫ​ർ സാ​ദി​ഖ്, അ​നു​മോ​ൻ അ​യ്യ​പ്പ​ൻ, ഹോം ​ഗാ​ർ​ഡ് കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.