കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ പെ​രും​പാ​ന്പി​നെ പി​ടി​കൂ​ടി
Tuesday, September 17, 2019 10:30 PM IST
മ​റ​യൂ​ർ: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ പെ​രും​പാ​ന്പി​നെ പി​ടി​കൂ​ടി. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ള്ള​നാ​ട് ത​ല​യാ​ർ ഇ​ട​തു ക​നാ​ലി​നു​സ​മീ​പം ദു​രൈ രാ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പാ​ന്പി​നെ ക​ണ്ട​ത്. സ്ഥ​ല ഉ​ട​മ വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.
നാ​ച്ചി​വ​യ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡ​പ്യൂ​ട്ടി റേ​യ്ഞ്ച് ഓ​ഫീ​സ​ർ പി.​എ​സ്. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി. വ​നം​വ​കു​പ്പി​ന്‍റെ പാ​ന്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ പു​ളി​ക്ക​ര​വ​യ​ൽ സെ​ൽ​വ​രാ​ജ് പാ​ന്പി​നെ പി​ടി​കൂ​ടി ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ക​രി​മു​ട്ടി വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ടു.