എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ കോ​ണ്‍​ഗ്ര​സ് അം​ഗം പ്ര​സി​ഡ​ന്‍റാ​യി
Tuesday, September 17, 2019 10:30 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗം കൂ​റു​മാ​റി എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​യി. പ​ഞ്ചാ​യ​ത്തി​ലെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​സി ബി​നു​വാ​ണ് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗ​ക്കാ​ര​നു​മാ​യ പി.​പി ജോ​യി​ക്കെ​തിരേ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. ടി​സി ബി​നു​വി​ന് ഏ​ഴും ജോ​യി​ക്ക് ആ​റും വോ​ട്ടു​ക​ൾ ല​ഭി​ച്ചു.
13 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ടി​സി ബി​നു ഉ​ൾ​പ്പെ​ടെ കോ​ണ്‍​ഗ്ര​സ്- അ​ഞ്ച്, കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ് കെ. ​മാ​ണി- ഒ​ന്ന്, ജോ​സ​ഫ് വിഭാ​ഗം- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ അം​ഗ​ബ​ലം. എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മി​ന് ആ​റം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.
ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം യു​ഡി​എ​ഫി​ലെ പി.​ടി. എ​ൽ​ദോ​യാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റ്. യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം അം​ഗം വ​ർ​ഗീ​സ് ആ​റ്റു​പു​റം പ്ര​സി​ഡ​ന്‍റാ​യി. ആ​റു​മാ​സ​ത്തേ​ക്കാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് പ​ദ​വി. എ​ന്നാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജി​വ​യ്ക്കാ​ത്ത​തി​രു​ന്ന​ത് ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഒ​ടു​വി​ൽ ഓ​ഗ​സ്റ്റ് 16-ന് ​വ​ർ​ഗീ​സ് ആ​റ്റു​പു​റം രാ​ജി​വ​ച്ചു.
യു​ഡി​എ​ഫ് ധാ​ര​ണ​യ​നു​സ​രി​ച്ച് രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു ഇ​നി​യു​ള്ള ഒ​രു​വ​ർ​ഷം പ്ര​സി​ഡ​ന്‍റു​സ്ഥാ​നം ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് പി.​പി. ജോ​യി​യെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി ടി​സി ബി​നു അ​ട്ടി​മ​റി​യി​ലൂ​ടെ പ്ര​സി​ഡ​ന്‍റാ​കു​ക​യാ​യി​രു​ന്നു.