മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത്
Tuesday, September 17, 2019 10:31 PM IST
വ​ഴി​ത്ത​ല: പു​റ​പ്പു​ഴ - ക​രി​ങ്കു​ന്നം റോ​ഡ​രി​കി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചാ​ക്കു​ക​ളി​ൽ നി​റ​ച്ച മാ​ലി​ന്യം തള്ളിയവർക്കെതിരെ ന​ട​പ​ടി​യെ​ടു​ത്തു.
പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും ക​രി​ങ്കു​ന്നം പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലു​ള​ള ഒ​രു സ്വ​കാ​ര്യ​സ്ഥാ​പ​ന​മാ​ണ് രാത്രിയിൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും സ്ഥാ​പ​ന ഉ​ട​മ​യ​്ക്ക് നോ​ട്ടീ​സ് ന​ൽ​കി മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യി​ക്കു​ക​യും പി​ഴ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ തു​ട​ർ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി​ മാ​ണി അ​റി​യി​ച്ചു.