ലോ​ക നാ​ട​ക​വേ​ദി​യു​ടെ ല​ഘു​നാ​ട​ക​ങ്ങ​ൾ 21ന് ​വാ​ഴ​ക്കു​ള​ത്ത്
Tuesday, September 17, 2019 10:31 PM IST
വാ​ഴ​ക്കു​ളം:​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഗു​രു​പൂ​ജ അ​വാ​ർ​ഡു ജേ​താ​വ് ഐ.​ടി.​ജോ​സ​ഫും മീ​ന രാ​ജ് പ​ള്ളു​രു​ത്തി​യും അ​ഭി​നേ​താ​ക്ക​ളാ​യ ലോ​ക നാ​ട​ക വേ​ദി​യു​ടെ ല​ഘു നാ​ട​ക​ങ്ങ​ൾ 21നു ​വൈ​കു​ന്നേ​രം 6.30നു ​വാ​ഴ​ക്കു​ളം ജ്വാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റും.​
ജ്വാ​ല സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നാ​ട​കാ​വ​ത​ര​ണം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​മ​ത്താ​യി​യു​ടെ മ​ര​ണം,സൂ​ക്ഷി​ക്കു​ക പ​രി​ധി​ക്കു പു​റ​ത്തു പോ​ക​രു​ത് എ​ന്നീ നാ​ട​ക​ങ്ങ​ളു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് എം​എ​ൽ​എ​യാ​ണ്.​ഗു​രു​പൂ​ജ പു​ര​സ്കാ​ര ജേ​താ​വ് ഐ.​ടി.​ജോ​സ​ഫി​നെ ജ്വാ​ല പ്ര​സി​ഡ​ന്‍റ് ജോ​ണി മെ​തി​പ്പാ​റ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
സെ​ക്ര​ട്ട​റി ജ​യിം​സ് ജോ​ർ​ജ്,ക​ണ്‍​വീ​ന​ർ ഒ.​എം.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. അ​വ​ത​രി​പ്പി​ച്ച നാ​ട​ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക് നാ​ട​ക​ച​ല​ച്ചി​ത്ര അ​ഭി​നേ​താ​വ് ജോ​യി കൊ​ട​ക്ക​ത്താ​നം നേ​തൃ​ത്വം ന​ൽ​കും.​മ​ല​യാ​ള ക​ലാ​കാ​രൻമാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന നൻമ​യു​ടെ വാ​ഴ​ക്കു​ളം മേ​ഖ​ല അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും.