ഏ​ക​ദി​ന ക്യാ​ന്പ് ന​ട​ത്തി
Tuesday, September 17, 2019 10:31 PM IST
പൊ​ന്ന​ന്താ​നം : ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പി​ക മേ​ഴ്സി ജോ​സ​ഫ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, റി​ട്ട. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വ​ത്സാ ജെ​യിം​സ്, എ​ൻ.​വി.​ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും ബ​സ്റ്റ് ഗ്രൂ​പ്പി​നും, ബ​സ്റ്റ് ക്യാ​ന്പേ​ഴ്സി​നും സ​മ്മാ​നം ന​ൽ​കി.
വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ വി.​ജെ.​ജോ​സ​ഫ്, ജോ​ർ​ജ് ജോ​സ​ഫ്, ശ​ശി​ക​ലാ വി​നോ​ദ്, പ്രി​ന്‍റു രാ​ജു, നി​ഷാ അ​നീ​ഷ്, ക​ലാ രാ​ജു, വി​ൻ​സ​ന്‍റ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.