ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള 27, 28 തീയ​തി​ക​ളി​ൽ
Wednesday, September 18, 2019 11:11 PM IST
ഇ​ടു​ക്കി: ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള 27, 28 തീയ​തി​ക​ളി​ൽ അ​റ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഗ്രൗ​ണ്ട,് വ​ണ്ട​മ​റ്റം അ​ക്വാ​ട്ടി​ക് സെ​ന്‍റ​ർ, എ​ച്ച്ആ​ർ​സി ക്ല​ബ് മൂ​ല​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.

ആ​റു മാ​സ​ത്തി​ലേ​റെ സ​ർ​വീ​സു​ള്ള​വ​രും സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ചവ​രു​മാ​യ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ്, ബാ​സ്കറ്റ് ബോ​ൾ, ഗു​സ്തി, പ​വ​ർ ലി​ഫ്റ്റിം​ഗ്, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ആ​ന്‍ഡ് ബെ​സ്റ്റ് ഫി​സി​ക്ക്, ചെ​സ്, ലോ​ണ്‍ ടെ​ന്നീ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും അ​ത്‌ലറ്റി​ക്സ്, ഷ​ട്ടി​ൽ, ബാ​ഡ്മി​ന്‍റ​ണ്‍, നീ​ന്ത​ൽ, ക​ബ​ഡി, ടേ​ബി​ൾ ടെ​ന്നീ​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ. അ​ത്‌ലറ്റി​ക്സ്, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, നീ​ന്ത​ൽ, ചെ​സ് എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ള്ള ഇ​ന​ങ്ങ​ളി​ൽ സെ​ല​‌ക‌്ഷ​ൻ ട്ര​യ​ൽ​സും ന​ട​ത്തും.

അ​ത്‌ലറ്റി​ക്സ്, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, നീ​ന്ത​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ന് മ​ത്സ​ര​മു​ണ്ടാ​യി​രി​ക്കും. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. ചെ​സി​ൽ ഒ​രു വ​നി​ത​യ്ക്കും സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്​പ​ര്യ​മു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ നി​ർ​ദ്ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള പ്ര​വേ​ശ​ന ഫോ​റം പൂ​രി​പ്പി​ച്ച് മേ​ല​ധി​കാ​രി​ക​ൾ മു​ഖേ​ന 25ന് ​മു​ന്പ് പൈ​നാ​വി​ലു​ള്ള ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​ത്‌ലറ്റി​ക്സ്‌, ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​ർ 27ന് ​രാ​വി​ലെ 8.30ന് ​അ​റ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ എ​ത്തണം.