സ്റ്റു​ഡി​യോ ഉ​ട​മ​ക​ൾ ജാ​ഗ്ര​തൈ; ഹാ​ക്ക​ർ​മാ​ർ പി​ന്നാ​ലെ
Wednesday, September 18, 2019 11:11 PM IST
ക​ട്ട​പ്പ​ന: ക​ന്പ്യൂ​ട്ട​ർ ഹാ​ക്ക​ർ​മാ​ർ ത​ട്ടി​പ്പി​ന്‍റെ പു​തി​യ മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നു. ഫോ​ട്ടോ സ്റ്റു​ഡി​യോ​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ ഉ​ന്ന​മി​ട്ടി​രി​ക്കു​ന്ന​ത്. സ്റ്റു​ഡി​യോ​ക​ളി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ ഹാ​ക്കു​ചെ​യ്ത് അ​തി​ലെ ചി​ത്ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് വി​ല​പേ​ശു​ന്ന പു​തി​യ ത​ന്ത്ര​വു​മാ​യാ​ണ് ഹാ​ക്ക​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഹൈ​റേ​ഞ്ചി​ലെ ഒ​രു സ്റ്റു​ഡി​യോ​യി​ലെ എ​ട്ടു ക​ന്പ്യൂ​ട്ട​റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ഒ​രു വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ വ​ന്ന വി​ൻ​ഡോ ക്ലോ​സ് ചെ​യ്ത​പ്പോ​ൾ വൈ​റ​സ് ക​ന്പ്യൂ​ട്ട​റി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ക​ന്പ്യൂ​ട്ട​റി​ലെ മു​ഴു​വ​ൻ ചി​ത്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും പു​തി​യ ഗൂ​ഗി​ൾ ക്രോം ​വി​ൻ​ഡോ​യി​ലൂ​ടെ തെ​ളി​ഞ്ഞു​വ​ന്നു.

ഉ​ട​ൻ​ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക‌്ഷ​ൻ വി​ച്ഛേ​ദി​ച്ച​ശേ​ഷം ക​ന്പ്യൂ​ട്ട​റി​ലെ ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്നു​പോ​ലും ഓ​പ്പ​ണ്‍ ആ​കു​ന്നി​ല്ല. വീ​ണ്ടും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക‌്ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ൾ ചി​ത്ര​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ വ​ന്നു​തു​ട​ങ്ങി. 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 750 യു​എ​സ് ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്നും വൈ​കി​യാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ളും പി​ന്നാ​ലെ എ​ത്തി.

വി​വാ​ഹം, മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെയു​ള്ള ചി​ത്ര​ങ്ങ​ളും പാ​സ്പോ​ർ​ട്ട് സൈ​സ് ചി​ത്ര​ങ്ങ​ളും ക​ന്പ്യൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​യാ​ണ് ഹാ​ക്ക​ർ​മാ​ർ ത​ട്ടി​യെ​ടു​ത്ത​ത്. റീ ​ഷൂ​ട്ടു ചെ​യ്യാ​നാ​കാ​ത്ത​തും ഭാ​വി​യി​ൽ ഉ​പ​ക​രി​ക്കേ​ണ്ട​തു​മാ​യ ഫ​യ​ലു​ക​ൾ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​തു മു​ത​ലെ​ടു​ത്താ​ണ് ഹാ​ക്ക​ർ​മാ​ർ പ​ണം​ത​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ക​ന്പ്യൂ​ട്ട​റു​ക​ളി​ൽ​നി​ന്നും ഫ​യ​ലു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഫ​യ​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്പോ​ൾ ചി​ല ആ​ക​ർ​ഷ​ണീ​യ​മാ​യ വി​ൻ​ഡോ​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. ഇ​തു ക്ലോ​സ് ചെ​യ്താ​ലും ക​ന്പ്യൂ​ട്ട​ർ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്. കേ​ര​ള​ത്തി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ സ്റ്റു​ഡി​യോ​ക​ളി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ ഹാ​ക്ക​ർ​മാ​ർ ആ​ക്ര​മി​ച്ച​താ​യി വി​വ​ര​മു​ണ്ട്.

ക​ന്പ്യൂ​ട്ട​ർ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.