സൈ​ഡ് ന​ൽ​കി​യി​ല്ല! കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ക്രൂ​ര മ​ർ​ദ​നം
Wednesday, September 18, 2019 11:15 PM IST
അ​ടി​മാ​ലി: കെഎ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഡൈ​വ​ർ​ക്ക് യു​വാ​ക്ക​ളു​ടെ മ​ർ​ദ​നം. ആ​റാം മൈ​ൽ പു​തു​ക്കേ​രി​ൽ പി.​എ​സ്. പ്ര​ദീ​പ് (38) നെ ​പ​രി​ക്കു​ക​ളോ​ടെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ അ​ഞ്ചം​ഗ സം​ഘ​ത്തെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​യ്യ​നാ​ട് ത​ട്ടാ​മ​ല സ്വ​ദേ​ശി​ക​ളാ​യ ഐ​ഷാ മാ​ൻ​സി​ൽ റ​ഹ്മ​ത്തു​ള്ള(22), ഉ​ഷ​സ് വീ​ട്ടി​ൽ തോ​മ​സ് ജ​ഫ്രി (23), മു​ള​വ​ന ത​ണ​ൽ വീ​ട്ടി​ൽ വി​നീ​ത് (20), കു​രീ​പ്പു​ഴ ജോ​ണ്‍ വി​ല്ല ഫെ​ബി (24), കു​രീ​പ്പു​ഴ കു​ഴി​ക്കാ​ട്ടി​ൽ സു​ധീ​ഷ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.10-നാ​ണ് സം​ഭ​വം. മൂ​ന്നാ​റി​ൽ​നി​ന്ന് അ​ടി​മാ​ലി​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സ് അ​ടി​മാ​ലി​ക്കു​സ​മീ​പം എ​ട്ടു​മു​റി ഭാ​ഗ​ത്ത് മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ​വ​ർ ഇ​ട​ത്, വ​ല​ത് ഭാ​ഗ​ത്തു​കൂ​ടി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​രു ബൈ​ക്കി​ന് മ​റി​ക​ട​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നു.

ഇ​തി​ൽ ക്ഷു​ഭി​ത​രാ​യ ബൈ​ക്ക് യാ​ത്രി​ക​ർ അ​ടി​മാ​ലി ടൗ​ണി​ൽ ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ ബൈ​ക്കു​മാ​യി ബ​സ് ത​ട​യു​ക​യും ഡ്രൈ​വ​റെ അ​സ​ഭ്യം​പ​റ​ഞ്ഞ് റോ​ഡി​ലേ​ക്കു വ​ലി​ച്ചു​ചാ​ടി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്. കെ ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്ന പേ​രി​ൽ മ​ർ​ദി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണ്.