സ്കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം പ​രി​പാ​ടി തു​ട​ങ്ങി
Wednesday, September 18, 2019 11:15 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തു ന​ട​പ്പാ​ക്കു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണം പ​രി​പാ​ടി തു​ട​ങ്ങി. വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നും 15 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പീ​രു​മേ​ട് എ​ഇ​ഒ ഷാ​ജി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്.​ടി. രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം​ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ വ​ഞ്ചി​വ​യ​ൽ ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​ന്പി എ​ൽ​പി സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പൈ​നാ​ട​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പാ​ത്ര​ങ്ങ​ളും ക​സേ​ര​യും വാ​ങ്ങു​ന്ന​തി​നാ​യി ര​ണ്ടു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.