കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​ സ്വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യാ​യി
Wednesday, September 18, 2019 11:17 PM IST
ക​ട്ട​പ്പ​ന: കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യാ​യി. താ​ത്കാ​ലി​ക​മാ​യി ന​ൽ​കി​യി​രു​ന്ന കാ​ർ​ഡ​മം ര​ജി​സ്ട്ര​ഷ​നു പ​ക​രം സ്ഥി​രം സ്വ​ഭാ​വ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​മാ​സം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ള്ള അ​പേ​ക്ഷാ​ഫോ​മും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ച്ച​ടി​ച്ചു ന​ൽ​കാ​ൻ പ​ണ​വും സ​മ​യ​വും വേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നി​ല്ല.

വണ്ടൻമേട് കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ത് അ​വ​രു​ടെ ചെ​ല​വി​ൽ പ്രി​ന്‍റു​ചെ​യ്തു ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് സം​ഘ​ട​ന അ​പേ​ക്ഷാ​ഫോ​മും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ച്ച​ടി​ച്ചു​ന​ൽ​കി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.