തേ​ക്ക​ടി പാ​ർ​ക്കിം​ഗ് പ്ര​ശ്നം: ടൂ​റി​സം വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Wednesday, September 18, 2019 11:17 PM IST
കു​മ​ളി: തേ​ക്ക​ടി​യോ​ട് സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണ​ന കാ​ട്ടു​ന്ന​താ​യി ആ​രോ​പി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​മ​ളി യൂ​ണി​റ്റും തേ​ക്ക​ടി ടൂ​റി​സം കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി, മ​ർ​ച്ച​ൻ​സ് യൂ​ത്ത് - വ​നി​ത വിം​ഗു​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​ടൂ​റി​സം വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും.

തേ​ക്ക​ടി​ക്കാ​യി വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക, കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, ബോ​ട്ട് ടി​ക്ക​റ്റ് പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​മ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു എം. ​തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.