ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നു പു​ല്ലു​വി​ല; ആ​രു​പ​റ​ഞ്ഞാ​ൽ മരം മു​റി​ച്ചു​മാ​റ്റും?
Wednesday, September 18, 2019 11:20 PM IST
മൂ​ല​മ​റ്റം: മൂ​ല​മ​റ്റം കെഎ​സ്ആ​ർ ടി സി ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണിയായി നി​ൽ​ക്കു​ന്ന വ​ൻമ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ.

അ​ഡ്വ.​ടോം മാ​ത്യു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ള​ക്ട​ർ ഇ​ട​പെ​ട്ട​ത്. എ​ന്നാ​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കേ​ണ്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​രു​ക​യാ​ണ്. കെ ​എ​സ് ആ​ർടിസി ബ​സ്‌സ്റ്റാൻ​ഡ്, എ​സ് ബി ​ഐ, കെ ​എ​സ്ഇബി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, ഓ​ട്ടോ സ്റ്റാ​ൻ​ഡ്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് വ​ൻ​മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മൂ​ല​മ​റ്റ​ത്ത് ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ മ​റി​ഞ്ഞ് വീ​ണി​രു​ന്നു. മൂ​ല​മ​റ്റം വ​ഴി വാ​ഗ​മ​ണ്ണി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ൻ മ​ര​ത്തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

പ​തി​പ്പി​ള്ളി, മ​ണ​പ്പാ​ടി,ക​ണ്ണി​ക്ക​ൽ, ഇ​ല​പ്പ​ള്ളി, എ​ടാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ളും നാ​ട്ടു​കാ​രും ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ൾ ശ​ക്ത​മാ​യ കാ​റ്റി​നെ അ​തി​ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കാ​നാ​ണ് ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​ത്. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​മ​നു​സ​രി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടും അ​ത് പാ​ലി​ക്കേ​ണ്ട അ​ധി​കൃ​ത​ർ കു​റ്റ​ക​ര​മാ​യ അ​ലം​ഭാ​വ​മാ​ണ് തു​ട​രു​ന്ന​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.