ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്കം
Wednesday, September 18, 2019 11:22 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ് ക്ലബ്ബി ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ടു​ക്കി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ശ​നി​യാ​ഴ്ച​യാ​ണ് സ​മാ​പ​നം. തൊ​ടു​പു​ഴ അ​ൽ​അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദി​വ​സേ​ന രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും മൂ​ന്നു ഷോ ​വീ​തം ന​ട​ത്തും. മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ന് 25000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 15000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും ന​ൽ​കും. കൂ​ടാ​തെ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​വും ന​ൽ​കും.

മി​ക​ച്ച ന​ട​ൻ, ന​ടി, മി​ക​ച്ച സം​വി​ധാ​യ​ക​ൻ, മി​ക​ച്ച കാ​മ​റാ​മാ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കും പു​ര​സ്കാ​രം ന​ൽ​കും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ന​ൽ ഫി​ലി​പ്പി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഫെ​സ്റ്റി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 27 ചി​ത്ര​ങ്ങ​ൾ പ്ര​ദ​​ർ​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ അ​ട​ങ്ങു​ന്ന പാ​ന​ലാ​കും വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ക. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 11 ന് ​പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ന​ട​ൻ അ​പ്പാ​നി ര​വി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി എം.​എ​ൻ.​സു​രേ​ഷ് സ്വാ​ഗ​തം പ​റ​യും.