മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് പ​ണംത​ട്ടാ​ൻ ശ്ര​മി​ച്ച യു​വ​തി റി​മാ​ൻ​ഡി​ൽ
Wednesday, September 18, 2019 11:22 PM IST
തൊ​ടു​പു​ഴ: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി റി​മാ​ൻ​ഡി​ൽ. എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി​നി ബി​ന്ദു​വാ​ണ്(35) പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടോ​ടെ തൊ​ടു​പു​ഴ​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​വ​ർ വ​ള പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​ത്. മൂ​ന്ന് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​മാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ബി​ന്ദു​വി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ബി​ന്ദു​വെ​ന്നു പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രേ ഇ​ത്ത​ര​ത്തി​ൽ വേ​റെ​യും കേ​സു​ക​ളു​ണ്ടോ​യെ​ന്നും പി​ന്നി​ൽ മ​റ്റു പ്ര​തി​ക​ളു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.