ക​ർ​മോ​ത്സ​വ് ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക്ക് തു​ട​ക്കം
Thursday, September 19, 2019 10:04 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ർ​മോ​ത്സ​വ് ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക്ക് തു​ട​ക്കം.
ന​വം​ബ​ർ 15ന​കം പ​രി​ഹാ​രം കാ​ണാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂ​ലൈ​യി​ൽ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക​ർ​മോ​ത്സ​വ് ജി​ല്ല​യി​ൽ വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. 40 ദി​വ​സ​ത്തി​നു​ള്ളി​ൽ 20300 ഫ​യ​ലു​ക​ളാ​ണ് ജി​ല്ല​യി​ൽ തീർപ്പാക്കി​യ​ത്.
വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​ഹ​സി​ൽ​ദാ​ർ​മാ​രോ​ടും കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റേ​റ്റി​ലും അ​തോ​ടൊ​പ്പം താ​ലൂ​ക്കു​ക​ൾ, വി​ല്ലേ​ജു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലും നോ​ഡ​ൽ ഓ​ഫീ​സർമാ​രെ നി​യോ​ഗി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തും. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഓ​ഫീ​സു​ക​ൾ​ക്കും അ​തു​പോ​ലെ ജീ​വ​ന​ക്കാ​ർ​ക്കും മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ര​സ്കാ​രം ന​ല്കും. യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ, ആ​ർ.​ഡി.​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ സാ​ബു കെ.​ഐ​സ​ക്, ഹ​രി​കു​മാ​ർ, ജി​ല്ല​യി​ലെ ത​ഹ​സിൽ​ദാ​ർ​മാ​ർ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.