അ​ക്ര​മി സം​ഘം ഉ​ട​മ​യെ ആ​ക്ര​മി​ച്ച് വീ​ട് ത​ല്ലി​ത്ത​ക​ർ​ത്ത​താ​യി പ​രാ​തി
Thursday, September 19, 2019 10:06 PM IST
തൊ​ടു​പു​ഴ: രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ക്ര​മി സം​ഘം ഗൃ​ഹ​നാ​ഥ​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി വീ​ടു ത​ല്ലി​ത​ക​ർ​ത്ത​താ​യി പ​രാ​തി.
കു​മാ​ര​മം​ഗ​ലം വ​ലി​യ​പാ​റ തൈ​മ​റ്റ​ത്തി​ൽ ഷൈ​നി സു​ധീ​ർ ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു പേ​രു​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി എ​സ്ഐ എം.​പി. സാ​ഗ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി 11 ഓ​ടെ വീ​ട്ടി​ലെ​ത്തി​യ അ​ക്ര​മി സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റി സു​ധീ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് ത​ട​യാ​നെ​ത്തി​യ ഷൈ​നി​യെ​യും മ​ക​ൻ മാ​ഹി​ൻ​ഷാ​യെ​യും ഇ​വ​ർ മ​ർ​ദി​ച്ചു. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ അ​ക്ര​മി സം​ഘം ഇ​വി​ടെ നി​ന്നും മ​ട​ങ്ങി. തു​ട​ർ​ന്ന് തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സു​ധീ​റി​നെ ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് പോ​യ​തോ​ടെ സം​ഘം വീ​ണ്ടു​മെ​ത്തി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ ത​ല്ലി​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്നും 4000 രൂ​പ​യും സ്വ​ർ​ണ​മാ​ല​യും ക​വ​ർ​ന്ന​താ​യും ഷൈ​നി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.