പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തും
Thursday, September 19, 2019 10:06 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ: യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ദേ​ശീ​യ​ത വ​ള​ർ​ത്തു​ക​യും അ​വ​രെ രാ​ഷ‌്ട്ര പ​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​വ​ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ​ത​യും രാ​ഷ്ട്ര പുന​ർ​നി​ർ​മാ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. കേ​ന്ദ്ര യു​വ​ജ​ന കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യം, നെ​ഹ്റു യു​വ കേ​ന്ദ്ര എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
18നും 29​നും ഇ​ട​യി​ൽ പ്രാ​യ​മു​ള​ള യു​വാ​ക്ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്രാ​ഥ​മി​ക ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പിച്ച് അ​തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന​വ​രു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​ർ, ഇ-​മെ​യി​ൽ എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ർ 15 ന് ​മു​ന്പാ​യി തൊ​ടു​പു​ഴ നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. പ്രാ​ഥ​മി​ക ത​ല​ത്തി​ലെ വി​ജ​യി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ബ്ലോ​ക്ക്ത​ല മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ബ്ലോ​ക്ക് ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് ജി​ല്ലാ​ത​ല​ത്തി​ലും അ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക സം​സ്ഥാ​ന​ത​ല​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ജി​ല്ലാ ത​ല​ത്തി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 5000,2000,1000 വീ​ത​വും സം​സ്ഥാ​ന ത​ല​ത്തി​ൽ 25000,10000,5000 രൂ​പ വീ​ത​വും ദേ​ശീ​യ ത​ല​ത്തി​ൽ 200000, 100000, 50000 രൂ​പ വീ​ത​വും കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കും.