ത്രി​ദി​ന ച​ല​ച്ചി​ത്ര ശി​ല്പ​ശാ​ലയ്ക്ക് തുടക്കം
Thursday, September 19, 2019 10:06 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ച​ല​ച്ചി​ത്ര ശി​ല്പ​ശാ​ല ദൃ​ശ്യം-2019​ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ൽ തു​ട​ക്കം.
ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി​ക്കു​ട്ടി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ്, ശി​ല്പ​ശാ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ്സ​ണ്‍ ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ഷ്ന പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.