ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ട്രൈ​ബ​ൽ വ​യ​റിം​ഗ് ടീം
Friday, September 20, 2019 10:01 PM IST
മ​റ​യൂ​ർ: കാ​ടി​നു​ള്ളി​ലെ വീ​ടു​ക​ളി​ൽ സം​ഭ​വി​ക്കൂു​ന്ന നി​സാ​ര വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ല​ക്ട്രീ​ഷ്യ​ൻ മ​ല​ക​യ​റി വ​രു​ന്ന​തി​ന് ദി​വ​സ​ങ്ങ​ളോ​ള​മു​ള്ള കാ​ത്തി​രി​പ്പി​ന് ഇ​നി വി​ട. ഒ​രു വീ​ട് വൈ​ദ്യു​തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം നേ​ടി​യ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള​വ​ർ മ​റ​യൂ​രി​ലെ ആ​ദി​വാ​സി​കോ​ള​നി​ക​ൾ ഇ​നി വി​ളി​പ്പു​റ​ത്തു​ണ്ടാ​കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ​വ​ഴി ന​ട​പ്പി​ലാ​ക്കി​യ ഐ​റി​സ് പ​ദ്ധ​തി​വ​ഴി പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള 24 പേ​രാ​ണ് ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​റ​യൂ​രി​ലെ ആ​ദി​വാ​സി​കോ​ള​നി​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​യി​രു​ന്നു. കോ​ള​നി നി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ടു​ക്കി ജി​ല്ലാ മി​ഷ​ൻ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ യു​വ​തീ​യു​വാ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് 24 പേ​ർ​ക്ക് ഒ​രു​മാ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഇ​തി​നാ​യി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ ക്ലാ​സ് മു​റി വി​ട്ടു​ന​ൽ​കൂ​ക​യും ചെ​യ്തു.
പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​യ ഐ​റി​സ് സ്കൂ​ളി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ദേ​വി​കൂ​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ർ ജോ​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.