പെരിയാർ തടത്തിലെ ഡാം ക​ർ​മ​പ​ദ്ധ​തി; ശി​ല്പ​ശാ​ല ന​ട​ത്തി
Friday, September 20, 2019 10:02 PM IST
ഇ​ടു​ക്കി: പെ​രി​യാ​ർ ത​ട​ത്തി​ലെ അ​ണ​ക്കെ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നാ​യു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി.
കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ, സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡ്, ലോ​ക​ബാ​ങ്ക് ഗ്രൂ​പ്പ്, ഡാം ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് പ്രൊ​ജ​ക്ട് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ളു​ടെ പ​രി​പാ​ല​നം, ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മു​ൻ​ക​രു​ത​ലു​ക​ൾ, തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഭാ​വി​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ വാ​ട്ട​ർ അ​ഥോ​റി​ട്ടി ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡേ​വി​ഡ് ഗോ​ണ്‍​സാ​ല​സ് ക്ലാ​സ് ന​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ, ഹൈ​ദ​രാ​ബാ​ദ് നാ​ഷ​ണ​ൽ റി​മോ​ട്ട് സെ​ൻ​സിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​ച്ച് .വി. ​ദു​ർ​ഗ​റാ​വു, സ്പെ​ഷൽ ബ്രാ​ഞ്ച് പോ​ലീ​സ് ഡെ​പ്യു​ട്ടി സു​പ്ര​ണ്ട് പ​യ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ൻ​ട്ര​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ സ​ങ്കേ​തി​കാ​വ​ത​ര​ണം ന​ട​ത്തി. ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​സ്. സു​പ്രി​യ, എ​ൻ​ഡി​എം​എ സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് അ​ജ​യ​കു​മാ​ർ ക​ട്ടൂ​രി, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ പി.​മോ​ഹ​ന​ൻ, ഒ.​ബാ​ബു​രാ​ജ്, വി.​കെ മി​നി, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.