ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​തി​യ മ​ന്ദി​രം ന​വം​ബ​റി​ൽ തു​റ​ക്കും ; ആ​രോ​ഗ്യ​മ​ന്ത്രി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കും
Saturday, September 21, 2019 11:14 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ബ്ലോ​ക്കി​നാ​യി നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ന​വം​ബ​റോ​ടെ പു​തി​യ ബ്ലോ​ക്ക് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

പു​തി​യ മ​ന്ദി​ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മ​ന്ദി​രം തു​റ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളും ഇ​വി​ടെ അ​നു​വ​ദി​ച്ചേ​ക്കും. ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല വി​ഭാ​ഗ​ങ്ങ​ളും പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​തി​ലേ​ക്ക് മാ​റ്റും.

ന​ബാ​ർ​ഡി​ന്‍റെ 15 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ലാ​ണ് ആ​ശു​പ​ത്രി​ക്കാ​യു​ള്ള പു​തി​യ മ​ന്ദി​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് സ്പെ​ഷ​ൽ ബി​ൽ​ഡിം​ഗ് വി​ഭാ​ഗ​ത്തി​നു ക​രാ​ർ പ്ര​കാ​രം ന​ൽ​കി​യി​രു​ന്ന കാ​ലാ​വ​ധി​ക്കു ശേ​ഷ​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത് ആ​രോ​പ​ണ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

വ​ള​രെ തി​ര​ക്കേ​റി​യ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി തി​ക​ച്ചും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ബാ​ർ​ഡി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ബാ​ർ​ഡി​ന് പ​ദ്ധ​തി ശി​പാ​ർ​ശ ചെ​യ്ത​ത്. ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ ബ്ലോ​ക്കി​ൽ പോ​ലും രോ​ഗി​ക​ൾ​ക്ക് നി​ന്നു​തി​രി​യാ​ൻ സൗ​ക​ര്യ​മി​ല്ല. കാ​ഷ്വാ​ലി​റ്റി​യു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ലാ​ണ് കാ​ഷ്വാ​ലി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളോ ദു​ര​ന്ത​ങ്ങ​ളോ മ​റ്റോ ഉ​ണ്ടാ​യി കൂ​ടു​ത​ൽ ആ​ളു​ക​ളെ എ​ത്തി​ച്ചാ​ൽ മ​തി​യാ​യ ചി​കി​ൽ​സ ന​ൽ​കാ​ൻ വേ​ണ്ട സ്ഥ​ല​സൗ​ക​ര്യം​പോ​ലും നി​ല​വി​ൽ കാ​ഷ്വാ​ലി​റ്റി​ക്കി​ല്ല. പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​റ്റും കൂ​ടി​യാ​ൽ ആ​ശു​പ​ത്രി അ​സൗ​ക​ര്യ​ങ്ങ​ളു​ടെ വീ​ർ​പ്പു​മു​ട്ട​ലി​ലാ​കും. വാ​ർ​ഡു​ക​ളി​ലും മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ണ്ട്.

എ​ട്ടു നി​ല​ക​ളി​ലാ​യി 3928 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള പു​തി​യ മ​ന്ദി​ര​മാ​ണ് നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. രോ​ഗി​ക​ൾ​ക്കും മ​റ്റും മു​ക​ളി​ല​ത്തെ നി​ല​ക​ളി​ലേ​ക്ക് പോ​കാ​ൻ ഇ​രു​വ​ശ​ത്തും കോ​ണി​പ്പ​ടി​ക​ൾ​ക്ക് പു​റ​മേ ര​ണ്ടു ലി​ഫ്റ്റും സ​ജ്ജ​മാ​ണ്. ലി​ഫ്റ്റു​ക​ൾ സ്ട്രെ​ച്ച​ർ കൊ​ണ്ടു​പോ​കാ​ൻ വ​ലി​പ്പ​മു​ള്ള​തും രോ​ഗി​ക​ൾ​ക്ക് പോ​കാ​ൻ​ത​ക്ക വ​ലി​പ്പ​ത്തി​ലു​ള്ള​തു​മാ​യി​രി​ക്കും. വി​വി​ധ നി​ല​ക​ളി​ലാ​യി ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റ്, കാ​ഷ്വാ​ലി​റ്റി, മെ​റ്റേ​ർ​ണി​റ്റി വാ​ർ​ഡ്, മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും. താ​ഴ​ത്തെ നി​ല അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​നാ​യി നീ​ക്കി​വ​യ്ക്കും. ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ്ര​സ​വ മു​റി​യാ​ണ് പു​തി​യ ബ്ലോ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത. ല​ക്ഷ്യ സ്റ്റാ​ൻ​ഡേ​ർ​ഡ് സൗ​ക​ര്യ​ങ്ങ​ളു​ള്ള​താ​യി​രി​ക്കും പു​തി​യ പ്ര​സ​വ മു​റി. സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളോ​ട് സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഈ ​രീ​തി​യി​ലു​ള്ള ലേ​ബ​ർ റൂ​മി​ൽ ല​ഭി​ക്കും.

നി​ല​വി​ൽ ആ​ശു​പ​ത്രി​ക്കു​ണ്ടാ​യി​രു​ന്ന പ​രി​മി​ത​മാ​യ കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ വി​ഭാ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി നി​ന്നി​രു​ന്ന​ത്. പു​തി​യ മ​ന്ദി​രം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ത്ത​രം ത​ട​സ​ങ്ങ​ൾ നീ​ങ്ങു​ക​യും കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

വാ​ഹ​ന പാ​ർ​ക്കിം​ഗാ​യി​രു​ന്നു മ​റ്റൊ​രു പ്ര​തി​സ​ന്ധി. കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വാ​ഹ​ന പാ​ർ​ക്കിം​ഗി​നും കൂ​ടു​ത​ൽ സ്ഥ​ല സൗ​ക​ര്യം ല​ഭി​ക്കും. നി​ല​വി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ലക്‌ട്രിക്ക​ൽ ജോ​ലി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തും മി​നു​ക്കു​പ​ണി​ക​ളും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ന്ദി​രം ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പൂ​ർ​ണ​സ​ജ്ജ​മാ​കും. ക​ഴി​ഞ്ഞ​മാ​സം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ആ​രോ​ഗ്യ വ​കു​പ്പി​നു കൈ​മാ​റു​മെ​ന്നാ​യി​രു​ന്നു പി​ഡ​ബ്ല്യു​ഡി അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വീ​ണ്ടും ന​വം​ബ​റി​ലേ​ക്ക് മാ​റ്റി. ഉ​ട​ൻ​ത​ന്നെ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കാ​നി​ട​യു​ള്ള​തി​നാ​ൽ എ​ത്ര​യും​വേ​ഗം കെ​ട്ടി​ടം കൈ​മാ​റ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പി​ഡ​ബ്ല്യു​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.