നാ​ളെ വോ​ളി​ബോ​ൾ മ​ത്സ​രം
Saturday, September 21, 2019 11:17 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ നാ​ളെ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​വോ​ളി​ബോ​ൾ മ​ത്സ​രം ന​ട​ക്കും. പാ​ലാ സെ​ന്‍റ് തോ​മ​സും അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർജസും ത​മ്മി​ലു​ള്ള പ്ര​ദ​ർ​ശ​ന മ​ത്സ​ര​മാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന​ത്.

26 മു​ത​ൽ 30 വ​രെ ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് സ്റ്റേ​ഡി​യം സാ​ക്ഷ്യം​വ​ഹി​ക്കും. ഒ​ക‌്ടോ​ബ​ർ മൂ​ന്നി​ന് പാ​വ​നാ​ത്മാ സ്റ്റേ​ഡി​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേഴ്സി​റ്റി ഷ​ട്ടി​ൽ ബാ​ഡ്്മി​ന്‍റ​ണ്‍ മ​ത്സ​രം ന​ട​ക്കും. 28ന് ​മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വ​ഴ്സി​റ്റി വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പും 29ന് ​യൂ​ണി​വേ​ഴ്സി​റ്റി ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​ര​വും ന​ട​ക്കും. ഡി​സം​ബ​റി​ൽ വോ​ളി​ബോ​ൾ സൗ​ത്ത് സോ​ണ്‍ മ​ത്സ​ര​ത്തി​നും സ്റ്റേ​ഡി​യം വേ​ദി​യാ​കും.