സി​പി​എം നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Wednesday, October 9, 2019 10:42 PM IST
ചെ​റു​തോ​ണി: സി​പി​എം ഇ​ടു​ക്കി ഏ​രി​യാ​ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. 2017-ലെ ​പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ലെ തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് ഇ​ടു​ക്കി ഏ​രി​യ​യി​ൽ 10 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. അ​ഭ​യം എ​ന്നു പേ​രി​ട്ട് ആ​റു വീ​ടു​ക​ൾ ഇ​തു​വ​രെ നി​ർ​മി​ച്ചു​ന​ൽ​കി.

ചേ​ല​ച്ചു​വ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഏ​ഴു​ക​ന്പി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. 850 ച​തു​ര​ശ്ര അ​ടി​യി​ൽ അ​ഞ്ച​ര​ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പ​ട്ട വ​ട​ക്കേ​ട​ത്ത് രാ​ഘ​വ​ൻ - പാ​റു​ക്കു​ട്ടി ദ​ന്പ​തി​ക​ൾ​ക്കാ​ണ് വീ​ടു ന​ൽ​കി​യ​ത്. ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി​ക​ളാ​യ ചെ​റ്റ​യി​ൽ അ​നീ​ഷ് ജ​യിം​സ്, സി​ജോ പ​റ​യ​നി​ലം എ​ന്നി​വ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ അ​ഞ്ചു​സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ടു നി​ർ​മി​ച്ച​ത്.

താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ചേ​ല​ച്ചു​വ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജോ​ഷി മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി.​വി. വ​ർ​ഗീ​സ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​ജെ. മാ​ത്യു, ഇ​ടു​ക്കി ഏ​രി​യാ സെ​ക്ര​ട്ട​റി പി.​ബി. സ​ബീ​ഷ്, ലി​സി ജോ​സ്, ജി. ​നാ​രാ​യ​ണ​ൻ​നാ​യ​ർ, ഷാ​ജി വാ​ഴ​ക്കാ​ല, പു​ഷ്പ ഗോ​പി, പി.​വി. ജോ​ർ​ജ,് വി.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.