തു​റ​ക്കാ​ത്ത ടൂ​റി​സം കോം​പ്ല​ക്സി​ന് വ​ർ​ഷം​തോ​റും 20 ല​ക്ഷം രൂ​പ
Wednesday, October 9, 2019 10:42 PM IST
ഉ​പ്പു​ത​റ: ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യ ടൂ​റി​സം കോം​പ്ല​ക്സി​ന് വ​ർ​ഷാ​വ​ർ​ഷം വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ 20 ല​ക്ഷം. ഉ​ദ്ഘാ​ട​നം​ക​ഴി​ഞ്ഞ് ഇ​നി​യും പ്ര​വ​ർ​ത്തി​ക്കാ​ത്ത വാ​ഗ​മ​ണ്‍ ടൂ​റി​സം കോം​പ്ല​ക്സി​നാ​ണ് വ​ർ​ഷാ​വ​ർ​ഷം ടൂ​റി​സം​വ​കു​പ്പ് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച് ടൂ​റി​സം കോം​പ്ല​ക്സ് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന് പ​ണം​ത​ട്ടാ​നു​ള്ള മാ​ർ​ഗം മാ​ത്ര​മാ​യി​രി​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഏ​ഴു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​ത് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ആ​ദ്യം കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് ത​ട​സം ഉ​ന്ന​യി​ച്ചു. ഇ​തൊ​ന്നും വ​കവയ്ക്കാ​തെ 2009-ൽ ​അ​ന്ന​ത്തെ സ്പീ​ക്ക​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ത​റ​ക്ക​ല്ലി​ട്ടു. മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 2012-ൽ ​അ​ന്ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി പി. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​മാ​മ​ങ്ക​ത്തി​ന് മാ​ത്ര​മാ​യി ചെ​ല​വ​ഴി​ച്ച​ത് ല​ക്ഷ​ങ്ങ​ളാ​ണ്.

ഹോ​ട്ട​ൽ, റി​സോ​ർ​ട്ട്, അ​മി​നി​റ്റി​സെ​ന്‍റ​ർ, സ​പൈ​സ് ഹൗ​സ് തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ടൂ​റി​സം കോം​പ്ല​ക്സ് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന് ക​രം അ​ട​യ്ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് ത​യാ​റാ​യി​ല്ല. ഇ​ത് കോ​പ്ല​ക്സ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് തി​രി​ച്ച​ടി​യാ​യി. ജ​ന​ലും ഷ​ട്ട​റു​മെ​ല്ലാം ന​ശി​ച്ച​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ വ​രെ​യെ​ത്തി. ഈ​വ​ർ​ഷ​വും 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.