ആ​ർ​സി​ഇ​പി ക​രാ​റി​നെ​തി​രേ 23-ന് ​ക്ഷീ​ര​ക​ർ​ഷ​ക മാ​ർ​ച്ച്
Saturday, October 12, 2019 11:17 PM IST
ക​ട്ട​പ്പ​ന: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രു​ടെ വം​ശ​ഹ​ത്യ​ക്കു വ​ഴി​മ​രു​ന്നി​ടു​ന്ന ആ​ർ​സി​ഇ​പി ക​രാ​റി​നെ​തി​രേ ക്ഷീ​ര​ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ 23-ന് ​ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തും. ക​ട്ട​പ്പ​ന​യി​ൽ ചേ​ർ​ന്ന ക്ഷീ​ര​ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നി​കു​തി​ര​ഹി​ത​വും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യും ചൈ​ന, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്താ​ൽ കു​രു​മു​ള​ക്, റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ തി​ക്താ​നു​ഭ​വ​മാ​യി​രി​ക്കും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നെ​തി​രേ ജി​ല്ല​യി​ലു​ട​നീ​ളം 15 മു​ത​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. വൈ.​സി. സ്റ്റീ​ഫ​ൻ ചെ​യ​ർ​മാ​നും ഏ​ബ്ര​ഹാം പ​ന്ത​മാ​ക്ക​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ വൈ​സ്ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി 51 അം​ഗ സ​മ​ര​സ​മി​തി​യും രൂ​പീ​ക​രി​ച്ചു.

യോ​ഗ​ത്തി​ൽ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ജോ​ണ്‍​സ​ണ്‍, ജോ​മോ​ൻ തൂ​ക്കു​പാ​ലം, അ​ല​ക്സ് രാ​ജ് മ​ഠ​ത്തി​ൽ, ജോ​യി രാ​ജ​മു​ടി, ലി​സി ബെ​ന്നി മു​രി​ക്കാ​ശേ​രി, എം.​ടി. തോ​മ​സ്, എ.​ഒ. ഇ​മ്മാ​നു​വ​ൽ, കെ.​എം. കു​ര്യാ​ക്കോ​സ്, വി.​പി. രാ​മ​കൃ​ഷ്ണ​ൻ, സി​ബി ജോ​സ്, എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ലി​യോ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.