ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ തു​ട​ക്ക​ക്കാ​ര​ന്‍റെ ആ​വേ​ശം: എം.​എം. മ​ണി
Saturday, October 12, 2019 11:18 PM IST
ക​ട്ട​പ്പ​ന: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ തു​ട​ക്ക​ക്കാ​ര​ന്‍റെ ആ​വേ​ശം മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. നി​യ​മാ​നു​സൃ​ത​മാ​യി ത​ന്നെ​യാ​ണ് രാ​ജാ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. ഈ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടു​പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും എം.​എം. മ​ണി വ്യ​ക്ത​മാ​ക്കി.

എം.​എം. മ​ണി​യു​ടെ മ​രു​മ​ക​ൻ പ്ര​സി​ഡ​ന്‍റാ​യ രാ​ജാ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ടു​റി​സം സ​ർ​ക്യൂ​ട്ടി​നാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ​ത് ക്ര​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​ക്കെ​തി​രെ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് രം​ഗ​ത്തു​വ​ന്ന​ത്.

സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​ത്. ആ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടു​പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. രാ​ജാ​ക്കാ​ട് ബാ​ങ്കു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത് മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ല​ത്താണ്. ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് വി.​എ. കു​ഞ്ഞു​മോ​ൻ അ​ത് പൂ​ർ​ത്തീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ത​ന്‍റെ മ​രു​മ​ക​നാ​യ​തു​കൊ​ണ്ടാ​ണ് വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്ന​ത്. വി​വാ​ദ​ങ്ങ​ളി​ൽ ത​ള​രു​ന്ന​വ​ന​ല്ല താ​നെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കു​ണ്ട​റ, മാ​ട്ടു​പ്പെ​ട്ടി ഡാ​മു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള സ്ഥ​ലം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത് ന​ല്ല നി​ല​യി​ല​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം യു​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.