സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം: ആ​ലോ​ച​നാ​യോ​ഗം
Saturday, October 12, 2019 11:18 PM IST
ക​ട്ട​പ്പ​ന: അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​വം​ബ​ർ 14-ന് ​ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, സ​ഹ​ക​ര​ണ - സാ​മൂ​ഹ്യ - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സെ​മി​നാ​റും സ​ഹ​ക​ര​ണ റാ​ലി​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ സ​ഹ​കാ​രി​ക​ളെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെയും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ആ​ലോ​ച​നാ​യോ​ഗം 15-ന് ​രാ​വി​ലെ 11-ന് ​ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ചേ​രു​മെ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.