പ​ട്ട​യ​ഭേ​ദ​ഗ​തി ഉ​ത്ത​ര​വ്! യൂ​ത്ത് ഫ്ര​ണ്ട് -എം ​കാ​ൽ​ന​ടജാ​ഥ ന​ട​ത്തി
Saturday, October 12, 2019 11:18 PM IST
ക​ട്ട​പ്പ​ന: നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ക, മു​ഴു​വ​ൻ ക​ർ​ഷ​ക​ഭൂ​മി​ക്കും ഉ​പാ​ധി​ര​ഹി​ത പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ​ക​മ്മി​റ്റി ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ചെ​റു​തോ​ണി​യി​ലേ​ക്ക് കാ​ൽ​ന​ട ജാ​ഥ ന​ട​ത്തി.

ജാ​ഥാ​ക്യാ​പ്റ്റ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ലി​ന് പ​താ​ക കൈ​മാ​റി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​ർ​ക്കാ​ർ പു​തി​യ​താ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ കേ​ര​ള​ത്തി​ലെ പ​ട്ട​യ​ഭൂ​മി ഉ​പ​യോ​ഗ​ര​ഹി​ത​മാ​കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് റോ​ഷി ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ ക​ർ​ഷ​കർ​ക്ക് ഭൂ​മി പ​തി​ച്ചു പ​ട്ട​യം ന​ൽ​കി​യി​യി​ട്ടു​ള്ള​ത് 1964 ച​ട്ട​പ്ര​കാ​ര​വും 1993 ച​ട്ട​പ്ര​കാ​ര​വു​മാ​ണ്. കെ.​എം. ചാ​ണ്ടി ക​മ്മി​ഷ​ൻ, മ​ണി​യ​ങ്ങാ​ട​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​ര​മാ​ണ് 1964 ച​ട്ട പ​ട്ട​യം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ ന​ൽ​കി​യ​ത്. ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മി​രി​ക്കു​ന്ന കൃ​ഷി​ഭൂ​മി പ​തി​ച്ചു​ന​ൽ​കി ഭ​ക്ഷ്യോ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്.

രാ​ജ​ഭ​ര​ണ കാ​ല​ത്ത് കു​ടി​കിടപ്പ​വ​കാ​ശം പ​രി​ഗ​ണി​ച്ചു പ​ണ്ടാ​ര ഭൂ​മി​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​വ രാ​ജാ​ക്ക​ൻ​മാ​ർ ആ​ധാ​രം​ചെ​യ്തു യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളെ​ല്ലാം കൃഷി​ഭൂ​മി പ​തി​ച്ചു ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്തു​വ​ന്നി​രു​ന്ന​ത്. ഇ​ത്ത​രം ഭൂ​മി​യി​ൽ നി​ർ​മാ​ണം പാ​ടി​ല്ലെ​ന്നു വ്യ​വ​സ്ഥ വ​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ 1964 ച​ട്ട​പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ പ​ട്ട​യ​ങ്ങ​ളും ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. ഇ​ടു​ക്കി​ക്കു മാ​ത്ര​മാ​ണ് 1964 ച​ട്ട​ത്തി​ൽð ഭേ​ദ​ഗ​തി വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ത്ത​പ​ക്ഷം ആ​രെ​ങ്കി​ലും കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ മു​ഴു​വ​ൻ പ​ട്ട​യ​ങ്ങ​ൾ​ക്കും ഭേ​ദ​ഗ​തി ബാ​ധ​ക​മാ​കും.

മൂ​ന്നാ​ർ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്നó ഉ​ത്ത​ര​വ് ഇ​ടു​ക്കി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പ​രി​സ്ഥി​തി സം​ഘ​ട​ന മു​ന്നാ​റി​ലെ നി​ർ​മാ​ണ നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​ടു​ക്കി​യി​ൽ മു​ഴു​വ​ൻ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യ സ​ർ​ക്കാ​രാ​ണ് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ ഇ​റ​ങ്ങി​യ ഉ​ത്ത​ര​വു​പ്ര​കാ​രം കേ​ര​ള​ത്തി​ൽ എ​വി​ടെ​യും 1964 ച​ട്ട​പ്ര​കാ​രം ല​ഭി​ച്ച പ​ട്ട​യ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും ഇ​ത് കേ​ര​ള​ത്തി​ന്‍റെ നി​ല​നി​ൽ​പി​നെ​ത്ത​ന്നെ ബാ​ധി​ക്കു​മെ​ന്നും പ​ട്ട​യ​ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് ഇ​ടു​ക്കി ജി​ല്ല​യോ​ടു​ള്ള സ​ർ​ക്കാ​ർ വി​വേ​ച​ന​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജി​ണ്‍​സ​ണ്‍ പൗ​വ​ത്ത്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ജോ​ഷി മ​ണി​മ​ല, സ​ണ്ണി സ്റ്റോ​റി​ൽ, ബി​ജു ക​പ്പ​ലു​മാ​ക്ക​ൽ, ബി​നോ​യ് ആ​ന​വി​ലാ​സം, ഇ.​പി. നാ​സ​ർ, സ​ജി വാ​ലു​മ്മേ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജാ​ഥ ന​ട​ന്ന​ത്.

ഫ്ളാ​ഗ് ഓ​ഫ് യോ​ഗ​ത്തി​ലും ജാ​ഥ​യു​ടെ വി​വി​ധ സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ലും പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് കോ​ഴി​മ​ല, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ൻ​സ​ണ്‍ വ​ർ​ക്കി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​പി. മ​ൽ​ക്ക, മ​നോ​ജ് എം. ​തോ​മ​സ്, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, ജോ​ർ​ജ് അ​ന്പ​ഴം, ടോ​മി തീ​വ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.