രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ റോ​ഡു​നി​ർ​മാ​ണ​ത്തി​ന് 304 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Saturday, October 12, 2019 11:21 PM IST
രാ​ജാ​ക്കാ​ട്: ഹൈ​റേ​ഞ്ചി​ലെ റോ​ഡ് ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​ന്നു റോ​ഡു​ക​ൾ​ക്കാ​യി 304 കോ​ടി രൂ​പ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ​പെ​ടു​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​വ​ദി​ച്ചു.

രാ​ജാ​ക്കാ​ട് - മൈ​ലാ​ടും​പാ​റ റോ​ഡി​ന് 17 കോ​ടി രൂ​പ​യും ചെ​മ്മ​ണ്ണാ​ർ - ഗ്യാ​പ് റോ​ഡി​ന് ലോ​ക​ബാ​ങ്കി​ന്‍റെ 133 കോ​ടി രൂ​പ​യും ഉ​ടു​ന്പ​ൻ​ചോ​ല - ചി​ത്തി​ര​പു​രം റോ​ഡി​ന് കി​ഫ്ബി​യു​ടെ 154 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ചെ​മ്മ​ണ്ണാ​ർ ഗ്യാ​പ് റോ​ഡി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കെഎസ്ടി​പി​ക്കാ​ണ്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​വം​ബ​റി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു​വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ന്നു റോ​ഡു​ക​ളി​ലും ഏ​ഴു​മീ​റ്റ​ർ വീ​തി​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഡി​ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗാ​ണ് ന​ട​ത്തു​ന്ന​ത്. വീ​തി​കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കേ​ണ്ട​ത് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. ക​ലു​ങ്കു​ക​ൾ​ക്കും പാ​ല​ങ്ങ​ൾ​ക്കും വീ​തി​കൂ​ട്ടി​യും ക​യ​റ്റം ക്ര​മ​പ്പെ​ടു​ത്തി​യു​മാ​ണ് നി​ർ​മാ​ണം.

ഉ​ടു​ന്പ​ൻ​ചോ​ല - ചി​ത്തി​ര​പു​രം റോ​ഡ് രാ​ജാ​ക്കാ​ട് ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ ടൗ​ണി​നു​പു​റ​ത്തു​കൂ​ടി​യാ​ണ് പോ​കു​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല, സേ​നാ​പ​തി, രാ​ജ​കു​മാ​രി, രാ​ജാ​ക്കാ​ട്, ബൈ​സ​ണ്‍​വാ​ലി, പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​റോ​ഡു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. 11 കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന രാ​ജാ​ക്കാ​ട് - മൈ​ലാ​ടും​പാ​റ റോ​ഡി​ൽ സ്ലീ​വാ​മ​ല പാ​ലം ഹി​ൽ ഹൈ​വേ​യി​ൽ​പെ​ടു​ത്തി ബ്രി​ഡ്ജ​സ് വി​ഭാ​ഗം വീ​തി​കൂ​ട്ടി നി​ർ​മി​ക്കും. തി​ങ്ക​ൾ​ക്കാ​ട് കോ​ള​നി, വ​ട്ട​ക്ക​ണ്ണി​പ്പാ​റ, കു​ത്തു​ങ്ക​ൽ വ​ഴി​യാ​ണ് രാ​ജാ​ക്കാ​ട് - മൈ​ലാ​ടും​പാ​റ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

45.88 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഉ​ടു​ന്പ​ൻ​ചോ​ല - ചി​ത്തി​ര​പു​രം റോ​ഡ് ചെ​മ്മ​ണ്ണാ​ർ, അ​രി​വി​ളം​ചാ​ൽ, മാ​ങ്ങാ​ത്തൊ​ട്ടി, ന​ടു​മ​റ്റം, എ​ൻ.​ആ​ർ സി​റ്റി, പു​ന്ന​സി​റ്റി, വ​ലി​യ​ക​ണ്ടം, മു​ല്ല​ക്കാ​നം, കൊ​ച്ചു​പ്പ്, കു​ര​ങ്ങു​പാ​റ ക​വ​ല, നാ​ൽ​പ​തേ​ക്ക​ർ, ടീ ​ക​ന്പ​നി, ച​പ്പാ​ത്ത്, പൊ​ട്ട​ൻ​കാ​ട്, കു​ഞ്ചി​ത്ത​ണ്ണി പാ​ലം ജം​ഗ്ഷ​ൻ, ദേ​ശീ​യം, പ​വ​ർ ഹൗ​സ്, ചെ​കു​ത്താ​ൻ​മു​ക്ക്, ചി​ത്തി​ര​പു​രം വ​ഴി ര​ണ്ടാം​മൈ​ലി​ലെ​ത്തും. മാ​ങ്ങാ​ത്തൊ​ട്ടി​യി​ലും നാ​ൽ​പ​തേ​ക്ക​റി​ലും മൃ​ഗാ​ശു​പ​ത്രി ജം​ഗ്ഷ​നി​ലും ടീ ​ക​ന്പ​നി ച​പ്പാ​ത്തി​ലും ദേ​ശീ​യ​ത്തും പാ​ല​ങ്ങ​ൾ വീ​തി​കൂ​ട്ടി നി​ർ​മി​ക്കും.

29.5 കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന ചെ​മ്മ​ണ്ണാ​ർ ഗ്യാ​പ് റോ​ഡി​ൽ ചെ​മ്മ​ണ്ണാ​ർ, പെ​ൻ​സ്റ്റോ​ക്, കു​ത്തു​ങ്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ല​ങ്ങ​ൾ വീ​തി​കൂ​ട്ടി നി​ർ​മി​ക്കും. കു​ത്തു​ങ്ക​ൽ, രാ​ജാ​ക്കാ​ട്, മു​ല്ല​ക്കാ​നം, ജോ​സ്ഗി​രി, കു​രി​ശു​പ​ള്ളി​ക്ക​വ​ല, നാ​ല്പ​തേ​ക്ക​ർ, ബൈ​സ​ണ്‍​വാ​ലി, ച​ങ്ങ​നാ​ശേ​രി​ക്ക​ട വ​ഴി​യാ​ണ് ഗ്യാ​പ് റോ​ഡി​ലെ​ത്തു​ന്ന​ത്.